സിപിഎം ഓഫീസിന് നേരെ കല്ലേറ്

മലപ്പുറം ചങ്ങരംകുളത്ത് സിപിഎം ഓഫീസിനു നേരെ കല്ലേറുണ്ടായി. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. സംഭവത്തെ തുടര്‍ന്ന് പൊലീസ് സുരക്ഷ ശക്തമാക്കി.

തൃശൂര്‍ വടക്കാഞ്ചേരിയിലും സിപിഎം ഓഫീസിനു നേരെ കല്ലേറുണ്ടായി. അതിനു പിന്നാലെ ബിജെപി ഓഫീസിനു നേരെ സിപിഎമ്മും ആക്രമണം നടത്തി. പാര്‍ട്ടി ഓഫീസില്‍ കയറിയാണ് സിപിഎം ആക്രമണം നടത്തിയത്. ഓഫീസിലെ ബാനറുകള്‍ വലിച്ചുകീറുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ