പൊലീസിനു നേരെ കല്ലേറ്; എസ്ഐയുടെ പരിക്ക് ഗുരുതരം

കൊല്ലം കൊട്ടിയത്ത് ബിജെപി ആർഎസ്എസ് പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. കൊട്ടിയം സിഐ, സ്റ്റേഷൻ എസ്.ഐ, എ.എസ്.ഐ എന്നിവർക്കാണ് പരിക്കേറ്റത്. എസ്ഐയുടെ പരിക്ക് ഗുരുതരമാണ്. മുഖത്തലയിൽ കെഎസ്ആർടിസി ബസിനു നേരെ കല്ലേറ് ഉണ്ടായതിനെത്തുടർന്ന് ചില പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനെ തുടർന്നുള്ള സംഭവങ്ങളാണ് കൊട്ടിയം വഞ്ചിമുക്കിൽ വെച്ച് വലിയ സംഘർഷത്തിൽ കലാശിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ