ഭൂമിയിൽ സ്വർഗം പണിയുന്ന  നിയാസ് ഭാരതി

തിരുവനന്തപുരം: –  ഒരു തുണ്ട് ഭുമിയ്ക്കൂ വേണ്ടി കൊല്ലും കൊലപാതകവും നടക്കുന്ന ഈ നാട്ടിൽ ഒരു ചെറുപ്പക്കാരൻ  തനിക്ക് കുടുംബ സ്വത്തായി കിട്ടിയ ഒരേക്കർ പത്ത് 1സെന്റ് സ്ഥലം നിർദ്ധനരും ഭുരഹിതരുമായ 20 പേർക്കായി വീതിച്ചു നല്കി. 19 വനിതകൾക്കും ഭിന്നശേഷിക്കാര നായ കുട്ടിയുടെ പിതാവിനുമാണ് നിയാസ് ഭാരതി എന്ന നിയാസുദി ൻ കോടികൾ വിലമതിക്കുന്ന വസ്തു പാവപ്പെട്ട 20 കുടുംബ ങ്ങൾക്ക് വീതിച്ചു നല്കിയത്. ചെറുപ്പകാലം മുതലേ  ഗാന്ധിയ ൻ ആശയങ്ങളിൽ ആകൃഷ്ടനാ യ നിയാസ് ഭാരതി കെട്ടിപ്പെടു ക്കാനുദ്ദേശിക്കുന്ന പാർപ്പിട സമുച്ചയ കേന്ദ്രത്തിന് ഗാന്ധി ഗ്രാമം എന്നാണ് പേരിട്ടിരിക്കു ന്നത്.  ഓരോ കുടുംബത്തിനും  നാല് സെന്റ് ഭൂമി വീതമാണ് നൽകുന്നത്. സർക്കാരിന്റേയും സുമനസുകളുടേയും സഹായത്തോടെ സ്വയം പര്യാപ്തമായ  ഒരു പറ്റം കുടുംബങ്ങളെ പൊതുധാരയിലെത്തിക്കാനാണ് അഭിഭാഷകനും  യൂത്ത് കോൺഗ്രസിന്റെ മുൻ സംസ്ഥാന സെക്രട്ടറിയുമായ നിയാസിന്റെ ആഗ്രഹം.
കിളിമാന്നുർ സ്വദേശികളായ വൈ. സൈനുദിന്റെയും സൗദാ ബീവിയുടേയും മകനാണ്  നിയാസ്. നാലഞ്ച് വർഷം മുമ്പ് മാതാപിതാക്കൾ ഹജ്ജിന് പോകുന്നതിന്റെ ചെലവുകൾക്കായി കൊട്ടാരക്കര താലൂക്കിലെ മാങ്കോട് വില്ലേജിൽ ചിതറയിലുള്ള  റബർ തോട്ടം വിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മാതാപിതാക്കളുടെ ഹജ്ജ്യാ യാത്ര ചെലവിനാവശ്യമാ യ പണം നൽകിയ നിയാസിന് ഉമ്മ തന്റെ പേരിലുള്ള വസ്തുക്കൾ എഴുതിക്കൊടുത്തു.
അങ്ങനെയിരിക്കെ ഒരാവശ്യത്തിനായി നിയാസ് ആറ്റിങ്ങൽ മുദ്ദാക്കൽ പഞ്ചായത്താഫീസിൽ   പോയപ്പോൾ അവിടെ സഹായം തേടിയെത്തിയ ഒരു വീട്ടമ്മയേയും  ഭിന്നശേഷിക്കാരനായ കുട്ടിയേയും കാണാനിടയായി.  കേറിക്കിടാൻ ഒരു തുണ്ട് ഭുമി കിട്ടുമോ എന്നറിയാൻ  പഞ്ചായത്തായിസിൽ വന്നതായിരുന്നു അവർ.  അവരുടെ ദയനീയാവസ്ഥ അറിഞ്ഞപ്പോൾ നിയാസിന്റെ ഉള്ളൂലച്ചു. തനിക്കും ഇതേ പ്രായത്തിലുള്ള ഒരു മകനുണ്ട്.
അമ്മ ഉപേക്ഷിച്ചു പോയ നാല് വയസുകാരനെ അമ്മൂമ്മയാണ് നോക്കിയിരുന്നത്. സ്വന്തമായൊരു കുരയോ ഉപജീവന മാർഗമോ ഇല്ലാത്ത ഈ  കു ടുംബത്തിനായി എന്തെങ്കിലും ചെയ്യണമെന്ന തോന്നലിൽ നിന്നാണ് തന്റെ സ്വത്ത് പാവങ്ങൾക്കായി വിതരണം ചെയ്യണമെന്ന ആശയമുണ്ടായത്. ചിറയിൻ കീഴ് മുദ്ദാക്കൽ വില്ലേജിൽ താമസിക്കുന്ന ഭിന്നശേഷിക്കാരനായ നാലു വയസുകാരന്റെ പിതാവ് ബൻസി ലാലിന്റെ പേരിൽ ചിതറ – മാങ്കോട് വില്ലേജിലുള്ള  തന്റെ വസ്തു വിൽ നിന്ന് നാല് സെന്റ് ഇഷ്ടദാനമായി നൽകാനുള്ള നടപടി പിറ്റേന്നു തന്നെ ആരംഭിച്ചു.
പിന്നീട് സർക്കാരിന്റെ ഭുരഹിതരായവരുടെ പട്ടിക ശേഖരിച്ച് അർഹരായവരെ നേരിൽ കണ്ടും അന്വേഷിച്ചും  ബാക്കി 19 പേരെ ക്കൂടി കണ്ടെത്തി. അവരിൽ വിധവമാർ, വികലാംഗർ, രോഗികൾ, അനാഥർ, ഭർത്താവുപേക്ഷിച്ചവർ, ഇങ്ങനെ ഏറ്റവും പാവപ്പെട്ടവരിൽ പാവപ്പെട്ടവരെ കണ്ടെത്തി അവരുടെ പേരിൽ ഭുമി രജിസ്റ്റർ ചെയ്ത് നൽകി.  ആദ്യ ഘട്ടമായി 10 പേർക്ക്ഭുമി യുടെ പ്രമാണവും മറ്റ് കൈവശാവകാ ശ രേഖകളും ഈ മാസം മൂന്നാം വാരം തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് പ്രതിപ ക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിക്കും. ഈ ചടങ്ങിൽ വെച്ച് ആദ്യ വീടിനുള്ള ധനസഹാ യ വിതരണം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നല്കും.  രണ്ട് വർഷം കൊണ്ട് പണി പൂർത്തിയാക്കാനുദ്ദേ ശിക്കുന്ന ഗാന്ധിഗ്രാമത്തിൽ അംഗൻവാടി, വായനശാല, പൊതു ആരാധനാലയം, മഴവെള്ള സംഭരണി, മാലിന്യ നിർമ്മാജന യൂണിറ്റ്, സൗരോജ പ്ലാന്റ് എന്നിവയും ഉൾപ്പെടുത്താനാണ് ഉദേശിക്കുന്നത്. ഗുണഭോക്താക്കൾ 15 വർഷത്തേക്ക് വസ്തു കൈ മാറ്റം ചെയ്യാനാവില്ലെന്ന വ്യവസ്ഥയോടെ യാണ് വസ്തു നൽകുന്നു: എല്ലാ തരത്തിലും സ്വയം പര്യാപ്തവും ഗാന്ധിയൻ മൂല്യങ്ങളെ ഊട്ടി ഉറപ്പിക്കുന്ന മതേതര ഗ്രാമം സൃഷ്ടിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് നിയാസ് പറഞ്ഞു.
യൂത്ത് കോൺഗ്രസിന്റെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന നിയാസ് ഇടക്കാലത്ത് സജീവ രാഷ്ടീയത്തിൽ നിന്ന് വിട്ടു നിന്നെങ്കിലും സാമൂഹ്യ- ആതുര രംഗത്ത് സജീവമായിരുന്നു. ഐക്യ ഭാരതമെന്ന സങ്കല്പത്തോടുള്ള കടുത്ത പ്രണയം മൂലം നിയാസുദ്ദിൻ എന്ന പേര് ഒന്ന് പരിഷ്കരിച്ച് നിയാസ് ഭാരതി എന്ന പേര് സ്വീകരിച്ചതു തന്നെ തന്റെ മതേതര കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കാനാണെന്നും അഭിഭാഷകനായ  നിയാസ് ചൂണ്ടിക്കാണിക്കുന്നു. മുൻ കേന്ദ്ര മന്ത്രി സൽമാൻ ഖുർഷിദിന്റെ കീഴിലായിരുന്നു അഭിഭാഷക വൃത്തി ആരംഭിച്ചത്.
എളിയവരിൽ ഒരാൾക്ക് ചെയ്യുന്ന നന്മകൾ ഈശ്വരന് ചെയ്യുന്ന പുണ്യമായിട്ടാണ് താൻ കരുതിയിട്ടുള്ളത്. ഈ ഭൂമിയിൽ നിന്ന് വിട്ടു പോകുമ്പോൾ ഞാൻ ഒന്നും കൊണ്ടു പോകുന്നില്ല. – എനിക്ക് ആവശ്യത്തിലേറെ വസ്തുക്കൾ ഉണ്ട്, അതിലൊരു വീതമാണ് ഞാനി സമൂഹത്തിലെ ദുർബലരും നിരാലംബരുമാ യവർക്ക് നൽകുന്നത്. ഗാന്ധിജി നമ്മോട്  ആവശ്യപ്പെട്ടതും  അതായതായിരുന്നു. തന്നാൽ ആവും വിധം ഗാന്ധിജിയുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്ക ണമെന്നാണ് തന്റെ ലക്ഷ്യമെന്നും നിയാസ് ഭാരതി പറഞ്ഞു.