പേരന്‍പ് പോലൊരു കഥ ചെയ്യാന്‍ സാധിക്കാത്തതില്‍ അസൂയ തോന്നുന്നു;മഹി വി രാഘവ്

പേരന്‍പിനെ പുകഴ്ത്തി സംവിധായകന്‍ മഹി വി രാഘവ്. ഫേസ്ബുക്കില്‍ ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തേയും സംവിധായകന്റെ കഴിവിനേയും പുകഴ്ത്തിയയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.

മമ്മൂട്ടിയുടെ പുതുചിത്രം യാത്രയുടെ സംവിധായകനാണ് മഹി. തെലുങ്കില്‍ തയാറായി കൊണ്ടിരിക്കുന്ന യാത്രയില്‍ ആന്ധ്രാപ്രദേശ് മുഖ്യന്ത്രിയായിരുന്ന രാജശേഖര റെഡ്ഡിയുടെ ജീവിത കഥയാണ് പറയുന്നത്. മമ്മൂട്ടിയാണ് വൈഎസ്ആര്‍ ആയി വേഷമിടുന്നത്.

ഒരു കഥാപാത്രമായി മാറാനുള്ള മമ്മൂട്ടിയുടെ കഴിവിനെ പ്രശംസിക്കുന്നുവെന്നും പേരന്‍പ് സംവിധായകന്‍ റാമിനെ വണങ്ങുന്നുവെന്നും മഹി കുറിക്കുന്നു. തന്റെ ചിത്രം യാത്ര കാണാന്‍ ആവശ്യപ്പെടില്ലെന്നും, പക്ഷേ എല്ലാവും തീര്‍ച്ചയായും പേരന്‍പ് കാണണമെന്നും ആദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഒരു അഭിനേതാവെന്ന നിലയില്‍ കഥാപാത്രമായി മാറാനുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. യാത്രയില്‍ അദ്ദേഹത്തെ വൈഎസ്ആര്‍ ആയി കാണാനും ആദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനുമുള്ള ഭാഗ്യം എനിക്കു ലഭിച്ചു. ഞാന്‍ ഏറെ ആരാധിച്ചിരുന്ന അദ്ദേഹത്തിന്റ മുന്‍ കഥാപാത്രങ്ങളില്‍ ഏതെങ്കിലും ഒന്നുമായി യാതൊരുവിധ സാദൃശ്യവും പേരന്‍പിലെ കഥാപാത്രത്തിനു തോന്നിയില്ല. അവരുടെ നിഴലുകള്‍ പോലും ഇല്ലായിരുന്നു.

അമുദന്‍(പേരന്‍പ്)
ദേവ (ദളപതി)
ഭാസ്‌കരപട്ടേല്‍ (വിധേയന്‍)
സ്‌കൂള്‍ ടീച്ചര്‍ (തനിയാവര്‍ത്തനം)

പാപ്പ,അമുദന്‍,വിജി,മീര.. എന്തിന് ആ മഞ്ഞിനും പൂച്ചക്കും വരെ എന്തെങ്കിലുമൊക്കെ കഥ എന്നോട് പറയാന്‍ ഉണ്ടായിരുന്നു. കഥ പറഞ്ഞ റാമിനെ ഞാന്‍ വണങ്ങുന്നു. എനിക്കു കൂടുതല്‍ ഒന്നും പറയാനില്ല, ഇങ്ങനെ ഒരു കഥ ചെയ്യാന്‍ സാധിക്കാത്തതില്‍ അസൂയ തോന്നുന്നു.

ഞാന്‍ പ്രേഷകരോട് പറയുമായിരുന്നു. യാത്രയുടെ പ്രമോയും ട്രെയിലറുമെല്ലാം കാണണമെന്നു. പക്ഷേ ഇപ്പോള്‍ ഞാന്‍ അത് ആവശ്യപ്പെടില്ല. എന്നാല്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു എല്ലാവരും പേരന്‍പ് കാണണമെന്ന്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ