സൈബര്‍ ലോകത്തെ ഞെട്ടിക്കാനൊരുങ്ങി എമര്‍ജൈസര്‍

മൊബൈല്‍ പ്രേമികളെ ഞെട്ടിക്കാനൊരുങ്ങി എനര്‍ജൈസര്‍ എത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി നിര്‍മാണ കമ്പനിയായ എനര്‍ജൈസര്‍ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുന്നത് 26 മോഡല്‍ മൊബൈലുകള്‍ ഒരുമിച്ചിറക്കിയാണ്. ചില മോഡലുകള്‍ക്ക് 18,000 എംഎച്ച് ബാറ്ററിയും പുറത്തേക്ക് തള്ള വരുന്ന ക്യാമറ സിസ്റ്റവും ഫോള്‍ഡബിള്‍ ഡിസ്പ്ലയും ഉണ്ടായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പക്ഷെ ഇവയെല്ലാം വ്യത്യസ്ത മോഡലുകളില്‍ ആയിരിക്കുമെന്നാണ് മൊബൈല്‍ പ്രേമികളെ നിരാശരാക്കുന്നത കാര്യം. മൊബൈല്‍ നിര്‍മാണം കിതച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് പുതുപുത്തന്‍ ഫീച്ചറുകളുമായി എത്തുന്ന മൊബൈലുകള്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. പവര്‍ മാക്‌സ്, അള്‍ട്ടിമേറ്റ്, എനര്‍ജി, ഹാര്‍ഡ് കെയ്‌സ് എന്നീ നാലു ശ്രേണികളിലായിയാണ് 26 മോഡലുകളെ അവതരിപ്പിക്കുന്നത്.

ഇവയിലധികവും ബേസിക് ഫോണുകളായിരിക്കും. പവര്‍ മാക്‌സ് ശ്രേണിയിലാണ് 18,000 എംഎഎച്ച് ബാറ്ററിയുള്ള ഫോണുകള്‍ ഉണ്ടാകുക. ഇതായിരിക്കും ലോകത്തിലെ എറ്റവും കൂടുതല്‍ ബാറ്ററി ബാക്കപ്പ് ഉള്ള ഫോണ്‍. രണ്ടാം സ്ഥാനം എമര്‍ജൈസറിന്റെ പവര്‍മാക്‌സ് P16P എന്ന മോഡല്‍ മോബൈലാണ്. അള്‍ട്ടിമേറ്റ് റെയിഞ്ചില്‍ വരുന്ന ഫോണുകളില്‍ പോപ്-അപ് ക്യാമറകളും. വാട്ടര്‍ ഡ്രോപ്പ് ആകൃതിയിലുള്ള നോച്ചും ആയിരിക്കും.

പുറത്തു വരുന്ന വിവരങ്ങള്‍ അനുസരിച്ച് എന്‍ജൈസര്‍ അള്‍ട്ടിമേറ്റ് s62s പോപ്, u63s പോപ് എന്നീ മോഡലുകള്‍ യഥാക്രമം മീഡിയാചെക്ക് ഹെലിയോ p70, p.22, എന്നീ പ്രൊസസറുകള്‍ ഉള്ളവയാണ്. ഇവയ്ക്ക തള്ളിവരുന്ന മോട്ടോറൈസ് ഇരട്ടക്യമറ സിസ്റ്റം ഉണ്ട്. 16 എംപി പ്രധാന സെന്‍സറും 2 എംപി ഡെപ്ത് സെന്‍സറുമാണ് ഉണ്ടാകുക.

പിന്നില്‍ 16 എംപി, 5എംപി, 2 എംപി ട്രിപ്പിള്‍ ക്യാമറ സെറ്റപ്പും ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഈ പ്രൊസസറിന് 6 ജിബി റാമും 128 ജിബി സംഭരണ ശേഷിയുമുണ്ടായിരിക്കും. മൊബൈല്‍ ജൂലായില്‍ വിപണിയില്‍ എത്തിചേരുമെന്നാണ് പറയപ്പെടുന്നത്.
ഫോള്‍ഡബിള്‍ ഫോണിന്റെയും, 18,000 എംഎഎച്ച് ബാറ്ററിയുള്ള മോഡലിന്റെയോ ചിത്രങ്ങളൊന്നും ലഭ്യമായിട്ടില്ല. ഒരു ഫ്രഞ്ചു കമ്പനിയാണ്( avanir telecom ) ആണ് എനര്‍ജൈസറിനു വേണ്ടി ഫോണുകള്‍ നിര്‍മിക്കുന്നതെന്നും പറയപ്പെടുന്ന. ഇതൊരു സാധാരണ കമ്പനിയാണന്നാണ് വാര്‍ത്ത.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ