ഭൂമി കയ്യേറ്റ കേസില്‍ ഹര്‍ജി പിന്‍വലിച്ചതിന് മുന്‍ മന്ത്രി തോമസ് ചാണ്ടിക്ക് 25,000 രൂപ പിഴ

കൊച്ചി: ഭൂമി കയ്യേറ്റ കേസില്‍ ഹര്‍ജി പിന്‍വലിച്ചതിന് മുന്‍ മന്ത്രി തോമസ് ചാണ്ടിക്ക് 25,000 രൂപ പിഴ. ഹര്‍ജികള്‍ പിന്‍വലിച്ചതിനാണ് പിഴ അടയ്ക്കാന്‍ കോടതി അറിയിച്ചത്. ഹർജി പിൻവലിക്കാൻ പരാതിക്കാർക്ക് അവകാശമുണ്ട്. എന്നാൽ കോടതിയുടെ സമയം വിലപ്പെട്ടതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച കേസിൽ വിധി പറയാൻ ഒരുങ്ങുകയായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരുടെ നടപടി നല്ല കീഴ്വഴക്കമല്ല എന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴ ലോക്പാലസ് റിസോര്‍ട്ടിലേക്ക് നിലംനികത്തി റോഡ് നിര്‍മിച്ചെന്നായിരുന്നു കേസ്. നാല് ഹര്‍ജികളാണ് തോമസ് ചാണ്ടി പിന്‍വലിച്ചത്. വിജിലന്‍സ് എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ