മലയാളികള്‍ക്ക് ആവേശമായി സണ്ണി ലിയോണിന്റെ മലയാള സിനിമ അരങ്ങേറ്റം

കൊച്ചി: ആദ്യ മലയാളസിനിമ തിരശ്ശീലയില്‍ ഒരുങ്ങുന്നതിന്റെ ആവേശത്തിലാണ് സണ്ണി ലിയോണ്‍. അതും മലയാളത്തിന്റെ മമ്മൂട്ടിക്കൊപ്പം. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊച്ചിയില്‍ തടിച്ചുകൂടിയ ആ വലിയ ജനസാഗരവും അന്ന് മലയാളികള്‍ നല്‍കിയ സ്‌നേഹവും ഇന്നും മറന്നിട്ടില്ല. ആ വരവിന് രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും മലയാളികള്‍ക്കിടയില്‍ വന്നതിന്റെ ആവേശം താരം മറച്ചു വച്ചില്ല. ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിക്കൊപ്പമുള്ള ഷൂട്ടിങ്ങ് അനുഭവങ്ങള്‍ താരം പങ്കുവെച്ചത്.

‘മമ്മൂട്ടി സാറിനെ കാണണമെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കണമെന്നും ഒരുപാട് ആഗ്രഹിച്ചിരുന്നു. അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. പാട്ട് ഹിറ്റാകുമെന്നാണ് പ്രതീക്ഷ. വരികളുടെ അര്‍ത്ഥം മനസിലായെങ്കിലും ഇല്ലെങ്കിലും, അത് എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു ട്രാക്ക് ആണ്…’ സണ്ണി ലിയോണ്‍ പറയുന്നു.

രണ്ടു വര്‍ഷം മുന്‍പ് കേരളത്തിലെത്തിയത് ഇന്നും മറന്നിട്ടില്ല. അത് ഞെട്ടലായിരുന്നു. കരയാന്‍ പോലും തോന്നി. ഒരുപാട് ആളുകള്‍ അന്ന് എന്നെക്കാണാന്‍ വന്നു. ഞാന്‍ വികാരാധീനയായി. മലയാളത്തിലെ അഭിനയം ഒരു ബുദ്ധിമുട്ടേ ആയിരുന്നില്ല. വരികള്‍ മുന്‍പേ അയച്ചുതന്നിരുന്നു. ഷൂട്ടിനു മുന്‍പേ ഞാനതു പഠിച്ചു. വരികള്‍ ഒരു പേപ്പറിലെഴുതി പഠിക്കുന്ന ശീലം എനിക്കുണ്ട്. എങ്ങനെ ലിപ് സിങ്ങ് ചെയ്യണം എന്ന് മനസിലാക്കാന്‍ ഇതു സഹായിക്കും. വാനിറ്റി വാനിലുള്ളിലിരിക്കാന്‍ ഇഷ്ടമല്ല. മധുരരാജയുടെ മുഴുവന്‍ ക്രൂവും കഴിവുള്ള പ്രതിഭകളായിരുന്നു. ആ സെറ്റില്‍ ചെലവിട്ട ദിവസങ്ങള്‍ സന്തോഷം നിറഞ്ഞതായിരുന്നു.

മധുരരാജക്കു ശേഷം സലിം കുമാര്‍, രമേഷ് പിഷാരടി എന്നിവര്‍ക്കൊപ്പം രംഗീല ആണ് അടുത്ത മലയാളം സിനിമ. കഥയിഷ്ടപ്പെട്ടതു കൊണ്ടാണ് ചിത്രം സ്വീകരിച്ചത്. ഇതില്‍ തമാശയുണ്ട്, നല്ല സന്ദേശമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ