കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവരണമെന്ന് ആര്‍എസ്എസ്

തിരുവനന്തപുരം : കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവരണമെന്ന് ആര്‍എസ്എസ് നേതാക്കള്‍. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിലാണ് നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്.

തിരുവനന്തപുരത്ത് കുമ്മനത്തെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. ബിജെപി ദേശീയ അധ്യക്ഷന്‍ സംസ്ഥാന ഭാരവാഹികളുമായും പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചുമതലക്കാരുമായും നടത്തിയ ചര്‍ച്ചയിലാണ് ആര്‍എസ്എസ് ഇക്കാര്യം വ്യക്തമാക്കിയത്.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി ബിജെപി ജില്ലാ കമ്മിറ്റിയും നേരത്തെ രംഗത്ത് വന്നിരുന്നു.

കുമ്മനം എത്തിയാല്‍ വിജയം ഉറപ്പാണെന്നാണ് സംസ്ഥാന അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയില്‍ ജില്ലാ നേതാക്കള്‍ അഭിപ്രായപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ