ബൈക്കുകളോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചു മനസുതുറന്ന് ഉണ്ണി മുകുന്ദന്‍

കൊച്ചി: ബൈക്കുകളോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചു മനസുതുറക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ഉണ്ണി മുകുന്ദന്‍. എല്ലാക്കാലത്തും തന്നെ മോഹിപ്പിച്ചിട്ടുള്ളതു ടൂവീലറുകളാണെന്നും ബൈക്ക് റൈഡുകള്‍ താന്‍ വളരെയധികം ആസ്വദിക്കാറുണ്ടെന്നും താരം ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.ഡ്യുക്കാറ്റി പനഗേലിനൊപ്പവും ബൈക്കുകളുടെ ചെറുരൂപങ്ങള്‍ക്കൊപ്പവുമുള്ള മനോഹര ചിത്രങ്ങളും ഉണ്ണി തന്റെ കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. കൂടാതെ, പനഗേല്‍ ഓടിക്കുന്ന വീഡിയോയും ഇക്കൂട്ടത്തില്‍ പുറത്തുവിട്ടിട്ടുണ്ട്.നേരത്തെ ബുള്ളറ്റിനോടുള്ള തന്റെ താല്‍പര്യം ഉണ്ണിമുകുന്ദന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഉണ്ണി ആദ്യമായി സ്വന്തമാക്കിയ ബൈക്ക് ബജാജ് പള്‍സര്‍ 150 ആണ്. സ്വന്തമായി അധ്വാനിച്ച കാശുകൊണ്ടാണ് അതു വാങ്ങിയത്. അതിപ്പോഴും ഉണ്ണി മുകന്ദന്റെ കൈയിലുണ്ട്.അതിനു ശേഷം ഒരു റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടിയും ക്ലാസിക്ക് ഡസേര്‍ട്ട് സ്റ്റോമും ഉണ്ണിക്ക് സ്വന്തമായുണ്ട്.ഉണ്ണി മുകുന്ദന്‍ ഒരു ജാവയും ബുക്കു ചെയ്തിട്ടുണ്ട്. കരുത്തന്മാരായ ഇരുചക്ര വാഹനങ്ങളെ ഉള്ളുതുറന്ന് പ്രണയിക്കുമ്പോഴും തന്റെ ഗ്യാരേജിനെ മനോഹരമാക്കാന്‍ ഒരു ജീപ്പും ലാന്‍ഡ് റോവറും കൂടി സ്വന്തമാക്കിയിട്ടുണ്ട് താരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ