ശബരിമല വിഷയം വോട്ടാക്കി മാറ്റേണ്ട; നിലപാടില്‍ ഉറച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: ശബരിമലയോ അയ്യപ്പന്റെ പേരോ ഉപയോഗിച്ച് വര്‍ഗീയ മത വികാരങ്ങളുണര്‍ത്തുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പാടില്ലെന്ന നിലപാടില്‍ ഉറച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ശബരിമല സ്ത്രീപ്രവേശന വിധി പ്രചാരണത്തില്‍ ഉപയോഗിച്ചാല്‍ പെരുമാറ്റച്ചട്ട ലംഘനമാകില്ല. എന്നാല്‍ അതിന്റെ അതൃപ്തി നിശ്ചയിക്കേണ്ടത് രാഷ്ട്രീയപാര്‍ട്ടികളാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയം ഏതെങ്കിലും തരത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ പെരുമാറ്റച്ചട്ടലംഘനമായി കണക്കാക്കി കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം സര്‍വകക്ഷിയോഗത്തില്‍ വ്യക്തമാക്കി.

കൂടാതെ സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കണമെന്നും പ്രധാനപ്പെട്ട പത്രങ്ങളില്‍ പരസ്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ടിക്കാറാം മീണയുടെ നിര്‍ദേശത്തില്‍ബി.ജെ.പി.യും കോണ്‍ഗ്രസും അതൃപ്തി രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ