നിയന്ത്രണരേഖയ്ക്ക് സമീപം രണ്ട് പാക് സൂപ്പര്‍സോണിക് യുദ്ധ വിമാനങ്ങൾ

പൂഞ്ച്: നിയന്ത്രണരേഖയ്ക്ക് സമീപം രണ്ട് പാക് യുദ്ധ വിമാനങ്ങള്‍ എത്തിയതായി റിപ്പോര്‍ട്ട്. നിയന്ത്രണ രേഖയ്ക്ക് പത്തുകിലോമീറ്റര്‍ ദൂരത്തിലാണ് സൂപ്പര്‍സോണിക് വിമാനങ്ങള്‍ കണ്ടതെന്നാണ് വിവരം. സൈന്യവും അതിര്‍ത്തിയിലെ റഡാര്‍ സംവിധാനങ്ങളും കനത്ത ജാഗ്രത തുടരുകയാണ്.

ജമ്മു കശ്മീര്‍ പുല്‍വാമയില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തിയതിന് പിന്നാലെയാണ് നിയന്ത്രണ രേഖയ്ക്ക് സമീപം പാക് വിമാനങ്ങള്‍ പറന്നതെന്നാണ് സൂചന. വീടിനു സമീപത്തു വച്ചാണ് സൈനികനായ ആഷിഖ് ഹുസൈന് വെടിയേറ്റത്. സംഭവത്തെ തുടര്‍ന്ന് സുരക്ഷാ സേന സംഭവസ്ഥലം വളഞ്ഞിരുന്നു.

ഭീകരര്‍ക്കായി തിരച്ചില്‍ തുടങ്ങി. പുല്‍വാമ സ്വദേശിയായ ജവാനു നേരെയാണ് ആക്രമണം ഉണ്ടായത്. ഒരുവര്‍ഷം മുന്‍പ് സേനയില്‍ ചേര്‍ന്ന ജവാനെ ലക്ഷ്യം വച്ചാണോ ഭീകരര്‍ ആക്രമണം നടത്തിയതെന്നും സുരക്ഷാസേന പരിശോധിക്കുന്നുണ്ട്. ഫെബ്രുവരി 18ന് ഇതേ പ്രദേശത്ത് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ