മിത്രാസ് ഫെസ്റ്റിവല്‍ 2019 ന്റെ ഗുഡ് വില്‍ അംബാസിഡര്‍മാരെ പ്രഖ്യാപിച്ചു

ജിനേഷ് തമ്പി

ന്യൂജേഴ്‌സി : നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ നിറങ്ങളുടെയും വര്‍ണങ്ങളുടെയും ഉത്സവമായ മിത്രാസ് ഫെസ്റ്റിവല്‍ 2019 ന്റെ ഗുഡ് വില്‍ അംബാസ്സിഡര്‍മാരായി നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മലയാളികളായ ബാല ആന്ദ്രപള്ളിയാല്‍(ന്യൂജേഴ്‌സി) ഡോ. സോഫി വില്‍സണ്‍(ന്യൂജേഴ്‌സി), മിനി ചെറിയാന്‍ (ന്യൂജേഴ്‌സി) , ലൈസി അലക്‌സ്(ന്യൂയോര്‍ക്), ഷീല ജോസഫ്(ന്യൂയോര്‍ക്) എന്നിവരെ നിയമിച്ചതായി മിത്രാസ് ഫെസ്റ്റിവല്‍ ഭാരവാഹികള്‍ അറിയിച്ചു.

കഴിഞ്ഞ മൂന്നു പതീറ്റാണ്ടിലേറെയായി നിസ്വാര്‍ത്ഥമായ സാമൂഹീക സേവനം നടത്തിവരുന്ന ശ്രീ ബാല ആന്ദ്രപള്ളിയാല്‍ കുട്ടികള്‍ക്ക് മലയാളം ക്ലാസ്സ് എടുത്തുകൊണ്ടാണ് തന്റെ പൊതുജീവിതത്തിനു അമേരിക്കയില്‍ തുടക്കം കുറിച്ചത് . ഇന്നത് ബ്രിഡ്ജ് വാട്ടര്‍ അമ്പലത്തില്‍ നടത്തിവരുന്ന ഒട്ടേറെ വിദ്യാര്‍ഥികള്‍ക്കുള്ള വിവിധതരം കോച്ചിങ് ക്ലാസുകള്‍ നടത്തുന്ന വലിയ സംരംഭമായി മാറിയിരിക്കുന്നു. നിരവധി കലാസാംസ്കാരിക പരിപാടികള്‍ സഘടിപ്പിക്കുന്നതിനോടൊപ്പം തന്നെ ശ്രീ ബാല വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമ്പുകളും മറ്റും നടത്തുന്നതിനും നേതൃത്വം നല്‍കിവരുന്നു. കഴിഞ്ഞ പതിനാലു വര്‍ഷത്തിലേറെയായി ബ്രിഡ്ജ് വാട്ടര്‍ അമ്പലത്തിലെ എഡ്യൂക്കേഷണല്‍ കമ്മിറ്റിയുടെ ചെയര്‍മാനായി സേവനമനുഷ്ഠിക്കുന്നതിനോടൊപ്പം തന്നെ കഴിഞ്ഞ ഏഴു വര്‍ഷത്തിലേറെയായി ഇതേ അമ്പലത്തിലെ ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗമായും സേവനമനുഷ്ഠിച്ചു വരുന്നു. നിരവധി സഘടനകളില്‍ ഭാരവാഹിത്വം വഹിച്ചിട്ടുള്ള ശ്രീ ബാല മിത്രാസ് ഉത്സവവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നു അറിയിച്ചു

പതീറ്റാണ്ടുകളായി അമേരിക്കന്‍ മലയാളികളുടെ ഉന്നമനത്തിനു വേണ്ടി സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഉൃ സോഫി വില്‍സണ്‍ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി , നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ തുടങ്ങി നിരവധി സംഘടനകളിലും മേഖലകളിലും ഭാരവാഹികളായി സേവനമനുഷ്ടിച്ചിട്ടുള്ളതും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളയാളുമാണ്. നിലവില്‍ കരുണ ചാരിറ്റീസിന്റെ പ്രസിഡന്റ് ആയി സേവനമനുഷ്ഠിച്ചുവരുന്ന ഡോ. സോഫി മിത്രാസിന്റെ അംബാസിഡര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടതില്‍ തുടക്കം മുതല്‍ മിത്രാസിന്റെ കൂടെയുള്ള ഒരാളെന്നനിലക്കു അതിയായ സന്തോഷമുണ്ടെന്ന് അറിയിച്ചു.

മലയാളികള്‍ക്കിടയിലെ നിറസാന്നിധ്യമായ ശ്രീമതി ലൈസി അലക്‌സ് തന്റെ ജീവിതം തന്നെ പ്രവാസി മലയാളികളുടെ ഉന്നമനത്തിനു വേണ്ടി മാറ്റിവച്ചിട്ടുള്ള ഒരു വ്യക്തിയാണ്. സീറോ മലബാര്‍ കാത്തോലിക് കോണ്‍ഗ്രസ് ചെയര്‍പേഴ്‌സണ്‍, ഫൊക്കാന വിമെന്‍സ് ഫോറം സെക്രട്ടറി തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുള്ള ശ്രീമതി ലൈസി നിലവില്‍ ഫൊക്കാന വിമെന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ആയി പ്രവര്‍ത്തിച്ചു വരുന്നു. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും മിത്രാസിന്റെ അംബാസിഡര്‍ ആവാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുള്ളതായി ലൈസി അറിയിച്ചു.

ആരോഗ്യ പരിരക്ഷ മേഖലയില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഷീല ജോസഫ് ,ന്യു യോര്‍ക്കില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്നു. മികച്ച നര്‍ത്തകിയും ഗായികയും മിഡ് ഹഡ്‌സണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായ ശ്രീമതി ഷീല ഫൊക്കാനയില്‍ അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ആയി സേവനമനുഷ്ഠിച്ചു വരുന്നു. ന്യൂയോര്‍ക്കില്‍ താമസിച്ചുവരുന്ന ഷീല മിത്രാസിന്റെ അംബാസിഡര്‍ ആയി നിയമിക്കപെട്ടതില്‍ ഒരു കലാകാരിയെന്നനിലയിലും സാമൂഹിക പ്രവര്‍ത്തക എന്ന നിലയിലും ഒരുപാട് സന്തോഷവും അഭിമാനവുമുണ്ടെന്നും അറിയിച്ചു.

നിസ്വാര്‍ത്ഥ സേവനത്തിനു പേരുകേട്ടിട്ടുള്ള ശ്രീമതി മിനി ചെറിയാന്‍ തന്റെ കലാലയ ജീവിതംമുതല്‍ സാമൂഹിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. രണ്ടായിരത്തി പതിനെട്ടില്‍ അമേരിക്കയില്‍ വച്ച് നടന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങളുടെ ചുമതലക്കു നേത്രത്വം കൊടുത്ത ശ്രീമതി മിനി വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സിന്റെ ജോയിന്റ് സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചു വരുന്നു. മിത്രാസിന്റെ പോലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയുമായി തോളോട് തോള്‍ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ലഭിക്കുന്ന അവസരം താന്‍ ഒരു അംഗീകാരമായി കണക്കാക്കുന്നതായി ശ്രീമതി മിനി പറഞ്ഞു.

ഈ വര്‍ഷത്തെ മിത്രാസ് ഫെസ്റ്റിവല്‍ ഇതുവരെ കണ്ട സ്‌റ്റേജ് ഷോകളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കുമെന്നു ഷോ ഡയറക്ടര്‍മാരായ ജെംസണ്‍ കുര്യാക്കോസ്, ശോഭ ജേക്കബ്, ശാലിനി രാജേന്ദ്രന്‍, പ്രവീണ മേനോന്‍, സ്മിത ഹരിദാസ് എന്നിവര്‍ പറഞ്ഞു. ഫഌവഴ്‌സ് ഡടഅ ചാനലുമൊന്നിച്ചു മിത്രാസ് നടത്തുന്ന ഈ വര്‍ഷത്തെ കലാമാമാങ്കത്തിന്റെ മുഖ്യ സ്‌പോണ്‍സേര്‍സ് പ്രസിദ്ധ എന്റര്‍ടൈന്‍മെന്റ് കമ്പനിയായ ഫ്രീഡിയ നാഫയും, കൂടെ െ്രെടസ് മൈ ട്രിപ്പ് ടോട്ടകോം, ചാക്കോ ബേക്കേഴ്‌സ് ടേസ്റ്റ് ഓഫ് കേരള എന്നിവരുമാണ്

ജാതിമതസംഘടനാ വ്യത്യാസങ്ങള്‍ ഇല്ലാതെ കലയേയും കലാകാരന്മാരെയും സ്‌നേഹിക്കുന്ന എല്ലാവരേയും ഉള്‍കൊള്ളിച്ചുകൊണ്ട് അമേരിക്കയിലുള്ള കലാകാരന്മാരെ വളര്‍ത്തി കൊണ്ടുവരുന്നതിന് വേണ്ടി 2011ല്‍ സ്ഥാപിതമായ മിത്രാസ് ആര്‍ട്‌സ് ചുരുങ്ങിയ കാലംകൊണ്ട് തന്നെ നല്ലൊരു കലാ സംഘടനയായി അമേരിക്കയില്‍ പേരെടുത്തു കഴിഞ്ഞു . തുടര്‍ന്നും മിത്രാസ് അമേരിക്കന്‍ കലാകാരന്മാരുടെ വളര്‍ച്ചക്ക് വേണ്ടി തങ്ങളാല്‍ ആവുന്നതെല്ലാം ചെയ്യുമെന്നു അറിയിച്ചു.

ഈ കലാ സംരംഭത്തിന്റെ തയ്യാറെടുപ്പുകള്‍ തുടങ്ങി അവസാനം വരെ ഒരു കുടുംബം പോലെ മിത്രാസിനോടൊപ്പം പ്രവര്‍ത്തിക്കുന്ന എല്ലാ മാധ്യമങ്ങളോടും, കല,സാംസ്ക്കാരിക, സാമൂഹിക സംഘടനകളോടും ഉള്ള നന്ദിയും കടപ്പാടും പറഞ്ഞാല്‍ തീരാത്തതാണെന്നും മിത്രാസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ