ഡിസംബര്‍ 29-ന് ഇടതുമുന്നണിയുടെ മനുഷ്യചങ്ങല

കേന്ദ്രത്തിനെ പ്രതിഷേധം ശക്തമാക്കി സംസ്ഥാന ഭരണകക്ഷിയായ ഇടതുമുന്നണി ഈ മാസം 29-ന് മനുഷ്യചങ്ങല തീര്‍ക്കും. സഹകരണ പ്രതിസന്ധി, നോട്ട് ക്ഷാമം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ മനുഷ്യചങ്ങല തീര്‍ക്കുന്നത്. ഇതിനുമുന്നോടിയായി എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തി ജനങ്ങളെ ബോധവത്കരിക്കും. ഇന്ന് ചേര്‍ന്ന് ഇടതുമുന്നണിയോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.