മണ്മറഞ്ഞ ബോളിവുഡ് സ്വപ്ന സുന്ദരി ശ്രീദേവിയെ മകള്‍ ജാന്‍വി കപൂറിലൂടെ വീണ്ടും കാണാന്‍ ആരാധകര്‍ ഏറെ ആഗ്രഹിക്കുന്നുണ്ട്. ജാന്‍വിയുടെ ചില ചലനങ്ങള്‍ പലപ്പോളും ശ്രീദേവിയുടെ പോലെ ആണെന്ന് പറയാന്‍ ആരാധകര്‍ ശ്രമിക്കാറുണ്ട്. ഇപ്പോള്‍ ഇതാ ശ്രീദേവിയുടെ ട്രേഡ് മാര്‍ക്കായ സാരി വേഷത്തില്‍ തിളങ്ങി നില്ക്കുന്ന ജാന്‍വിയിലൂടെ ആമ്മയെ വീണ്ടും കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.
മുംബൈയില്‍ നടന്ന ദാദാ സാഹേബ് ഫാല്‍ക്കെ എക്സലന്‍സ് അവാര്‍ഡ് നിശയില്‍ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത റാണി പിങ്ക് ഡിസൈനര്‍ സാരിയിലാണ് ജാന്‍വി എത്തിയത്.ഹാള്‍ട്ടര്‍ നെക്ക് സ്ലീവ് ലെസ് ബ്ലൗസിനൊപ്പം ധരിച്ചിരിക്കുന്ന ഗോള്‍ഡന്‍ ബോര്‍ഡറിലുള്ള സാരി ജാന്‍വിയുടെ സൗന്ദര്യം എടുത്തുകാണിക്കുന്നതായിരുന്നു. സാരിക്കൊപ്പം സ്റ്റേറ്റ്മെന്റ് ചോക്കറും മോതിരവും മാത്രമാണ് ആഭരണങ്ങളായി ജാന്‍വി അണിഞ്ഞിരിക്കുന്നത്.
പണ്ട് കാലത്ത് ഷിഫോണ്‍ സാരികളില്‍ തിളങ്ങി നിന്ന് ശ്രീദേവിയെപ്പോലെ മകളും സാരിയില്‍ അതി സുന്ദരിയാണ് എന്നാണ് ആരാധകര്‍ പറയുന്നത്.