കവിത (അമ്മമണം )ശ്രീലക്ഷ്മി

പ്രഭാതം വിടർത്തുന്നത്
അമ്മയുടെ വിളിയാണ്
പതഞ്ഞുപൊന്തിയ
ചായപ്പതയിൽ അമ്മയുടെ
ചിരിയാണ്
പാതിചാരിയ വാതിൽപ്പടിയിൽ
അമ്മയുടെ നീൾ മിഴിയാണ്
ഉരുട്ടിയുണ്ടപൊതിച്ചോറിന്
അമ്മയുടെ രുചിയാണ്
തല്ലാതെ തല്ലിയും
ഉണ്ണാതെ ഊട്ടിയും
കരയിക്കാതെ കരഞ്ഞും
നിഴലുപോലൊട്ടിയ തിരുരൂപം
ഓർമ്മകൾക്കെപോഴും
അമ്മമണമാണെന്നറിഞ്ഞത്
അമ്മപോയപ്പോഴാണ്….
അമ്മയ്ക്കു മാത്രം
പകർന്നു തരാനാവുന്ന
അമ്മമണം ഇപ്പോഴും
ചൂഴ്ന്ന് നിറഞ്ഞ്…നിറഞ്ഞ്
ഓർമ്മകൾ കനക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ