ആറാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ പോളിങ് ആരംഭിച്ചു. ഉത്തര്‍പ്രദേശില്‍ 14 സീറ്റുകളിലും ഹരിയാനയില്‍ 10 സീറ്റികളിലും ഡല്‍ഹിയില്‍ ഏഴ്, ജാര്‍ഖ്ണ്ഡില്‍ നാല്, ബിഹാറിലം മധ്യപ്രദേശിലും പശ്ചിമബംഗാളിലും എട്ട് വീതം സീറ്റുകളിലുമാണ് ജനവിധി തേടുന്നത്. കേന്ദ്ര മന്ത്രിമാരായ രാധാമോഹന്‍ സിങ്, ഹര്‍ഷവര്‍ധന്‍, മേനക ഗാന്ധി, സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാക്കളായ ദിഗ്‌വിജയ് സിങ്, ജ്യോതിരാദിത്യ സിന്ധ്യ, ഷീല ദീക്ഷിത്, അജയ് മാക്കന്‍ തുടങ്ങിയ പ്രമുഖര്‍ ആറാം ഘട്ടത്തില്‍ ജനവിധി തേടും. ബോക്‌സിങ് താരം വിജേന്ദ്രസിങ്, മീനാക്ഷി ലേഖി, ക്രിക്കറ്റ് താരം ഗൗതംഗംഭീര്‍ തുടങ്ങി പ്രമുഖരും ഡല്‍ഹിയിലെ പോര്‍ക്കളത്തിലുണ്ട്. ആറാം ഘട്ടത്തില്‍ 10.17 കോടി വോട്ടര്‍മാരാണ് വിധിയെഴുതുക. 1.13 ലക്ഷം പോളിങ് ബൂത്തുകള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ സജ്ജീകരിച്ചിട്ടുണ്ട്.