‘എവിടെ’ ട്രെയിലര്‍ പുറത്തിറങ്ങി

കെ.കെ രാജീവ് സംവിധാനം ചെയ്യുന്ന ചിത്രം ‘എവിടെ’യുടെ ട്രെയിലര്‍ പുറത്തിറക്കി. ഹോളിഡേ മൂവീസിന്റെ ബാനറില്‍ ജൂബിലി പ്രൊഡക്ഷന്‍സ്, പ്രകാശ് മൂവി ടോണ്‍, മാരുതി പിക്‌ചേഴ്‌സ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെതാണ് കഥ. തിരക്കഥ: സി. കൃഷ്ണന്‍. ബി.കെ ഹരിനാരായണന്റെയും കെ. ജയകുമാറിന്റെയും ഗാനങ്ങള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം നല്‍കുന്നത്. കാമറ: നൗഷാദ് ശരീഫ്. സിംഫണി സക്കറിയ എന്ന മുഖ്യ കഥാപാത്രമായി മനോജ് കെ. ജയനും ഭാര്യയായി ആശ ശരത്തും വേഷമിടുന്നു. ബൈജു, സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, കുഞ്ചന്‍, ഷെബിന്‍ ബെന്‍സണ്‍, അനശ്വര രാജന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.