തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണം; അപ്പീലുകള്‍ നല്‍കാനുള്ള സമയപരിധി നീട്ടി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് 2019 ജൂണ്‍ 30 വരെ അപ്പീലുകള്‍ നല്‍കാനുള്ള സമയപരിധി നീട്ടിനല്‍കി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്.

ജനുവരി 31 വരെ ലഭിച്ച അപ്പീലുകള്‍ തീര്‍പ്പാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍, നാശനഷ്ടം നേരിട്ട ഏതെങ്കിലും കുടുംബം ഉണ്ടെങ്കില്‍ ഒരു കാരണവശാലും അവര്‍ ഒഴിവാക്കപ്പെടരുത് എന്ന ഉറച്ച ബോധ്യത്തോടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.