മഴഭേദങ്ങൾ (അല്ലു സി.എച്ച്)

നീർക്കുമിളകൾക്കുള്ളിൽ
കെട്ടിപ്പൊക്കിയ
സ്നേഹ മന്ത്രണങ്ങളുടെ
നിസ്സഹായവസ്ഥയിൽ
നിന്നൊരു മോചനത്തിനായ്
ഏകാന്തതയിലൂടെ
യാത്ര തുടങ്ങണം
തിരച്ചറിവുകളുടെ
മഴ തീർത്ഥത്തിൽ
നനഞ്ഞു തീരുന്ന
നിമിഷങ്ങളുടെ
സ്പന്ദനത്തിൽ മുങ്ങുമ്പോൾ
ഞാനെന്ന
ആട്ടക്കാരന്റെ സ്വപ്നങ്ങൾ
വെറും മായയെന്ന
ബോധോദയത്തിൽ
നിന്നു തുടങ്ങണം
ജീവിതത്തിന്റെ രണ്ടാമദ്ധ്യായം…