ബാഹുബലിയുടെ തിരക്കഥാകൃത്ത് മലയാള സിനിമയിലേയ്ക്ക്

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ തിരക്കഥാകൃത്തും എസ്എസ് രാജമൗലിയുടെ പിതാവുമായ കെ വി വിജയേന്ദ്ര പ്രസാദ് മലയാള സിനിമയിലേയ്ക്ക്. യുവ സംവിധായകൻ വിജീഷ് മണി ഒരുക്കുന്ന ചിത്രത്തിനാണ് വിജയേന്ദ്ര പ്രസാദ് തിരക്കഥ ഒരുക്കുന്നത്. ബിഗ് ബജറ്റിലാവും സിനിമ ഒരുങ്ങുകയെന്നും കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും വിജയേന്ദ്ര പ്രസാദ് അറിയിച്ചു. സെപ്റ്റംബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

മണികർണിക, ഈച്ച, ബാഹുബലി, മെർസൽ എന്നീ ബിഗ് ബജറ്റ് സനിമകളുടെ തിരക്കഥാകൃത്താണ് കെ വി വിജയേന്ദ്ര പ്രസാദ്.

പുരണം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നേരത്തേ ശ്രീനാരായണ ഗുരുവിന്റെ ജീവിതം പറയുന്ന ‘വിശ്വഗുരു’, സുഭാഷ് ചന്ദ്രബോസിന്റെ ജീവിതകഥ ആസ്പദമാക്കി നിർമ്മിച്ച ‘നേതാജി’ എന്നിവയാണ് വിജീഷ് മണി സംവിധാനം നിർവ്വഹിച്ച മുൻ ചിത്രങ്ങൾ. മോഹൻലാലിനെ നായകനാക്കി പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്ത ഭഗവാൻ (2009) എന്ന ചിത്രത്തിന്റെ നിർമ്മാതാവുമാണ് വിജീഷ് മണി.