യുഎഇയില്‍ താപനില 50 ഡിഗ്രി

അബുദാബി: യുഎഇയില്‍ താപനില 50 ഡിഗ്രിയോട് അടുക്കുന്നതായി റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ കനത്ത ചൂടായിരിക്കുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഉച്ചയ്ക്ക് ശേഷം അന്തരീക്ഷം മേഘാവൃതമായിരിക്കും.

രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ 44 മുതല്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താപനിലയെന്നും. തീരപ്രദേശങ്ങളില്‍ 39 മുതല്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടേറുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശക്തമായ ചൂടില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മുന്‍കരുതലുകളെടുക്കണമെന്ന് അധികൃതര്‍ അറിയിപ്പ് നല്‍കി. ചില സ്ഥലങ്ങളില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും പൊടിക്കാറ്റ് കാരണമായി ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.