ട്രംപ് ഉത്തര കൊറിയന്‍ മണ്ണില്‍: ഉന്നുമായി കൂടിക്കാഴ്ച നടത്തി

പാന്‍മംജോം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപ് ഉത്തരക്കൊറിയയില്‍ വെച്ച് പ്രസിഡന്റെ് കിം ജോണ്‍ കിമുമായി കൂടിക്കാഴ്ച നടത്തി. ഈ പ്രവേശനത്തിലൂടെ അധികാരത്തിലിരിക്കെ ഉത്തര കൊറിയ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റ് കൂടിയായി ഡോണള്‍ഡ് ട്രംപ്. ഇരു കൊറിയകളെയും വേര്‍തിരിക്കുന്ന സൈന്യത്തിന്റെ സാന്നിധ്യമില്ലാത്ത മേഖലയിലാണ് ട്രംപ് ആദ്യം എത്തിയത്. താങ്കള്‍ ഒരടി കൂടി മുന്നോട്ട് വെക്കുകയാണെങ്കില്‍ ഉത്തരകൊറിയന്‍ മണ്ണില്‍ കാലു കുത്തുന്ന ആദ്യ യു.എസ് പ്രസിഡന്റാവുമെന്ന് കിം ജോണ്‍ ഉന്‍ അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു ട്രംപിന്റെ ചരിത്രപ്രസിദ്ധമായ ഉത്തര കൊറിയന്‍ പ്രവേശനം. ഇരു ഭരണാധികാരികളും തമ്മില്‍ ഈ വര്‍ഷം മാത്രം ഇത് മൂന്നാം തവണയാണ് കൂടിക്കാഴ്ച നടത്തുന്നത്. ട്രംപ് ഉത്തരകൊറിയയിലെത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇനിയും മെച്ചപ്പെടുമെന്ന് കിം ജോണ്‍ ഉന്‍ അറിയിച്ചു