ശക്തിയോടെ സംഘപരിവാര്‍ ആശയങ്ങളോട് പോരാടും; രാഹുല്‍ ഗാന്ധി

മുംബൈ: സംഘപരിവാര്‍ ആശയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. സംഘപരിവാര്‍ ആശയങ്ങള്‍ക്കെതിരെ പതിന്മടങ്ങ് വീര്യത്തോടെ പോരാടുമെന്നും, പ്രധാനമന്ത്രിയോടും ആര്‍എസ്എസിനോടും അവര്‍ പിടിച്ചെടുത്ത സ്ഥാപനങ്ങളോടും ഇതുവരെ പാരാടി. താന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പോരാട്ടം തുടരും. കഴിഞ്ഞ അഞ്ച് വര്‍ഷത്തേക്കാള്‍ പത്ത് മടങ്ങ് കഠിനമായി തന്നെ താന്‍ പോരാടും. താന്‍ ഈ പോരാട്ടം ആസ്വദിക്കുകയാണെന്നും ഇത് പ്രത്യയശാസ്ത്ര പോരാട്ടമാണെന്നും രാഹുല്‍ പറഞ്ഞു.