ഈ ജഡ്ജി ഏമാൻ നീണാൾ വാഴട്ടെ

റോയ് മാത്യു

അഭിഭാഷകരും പത്രക്കാരും തമ്മിൽ ഹൈക്കോടതി ക്കു മുന്നിൽ വെച്ചുണ്ടായ അടിപിടി യെക്കുറിച്ച് അന്വേഷിക്കാൻ നിയമിതനായ ജസ്റ്റിസ്റ്റ് പി എ മുഹമ്മദ് കമ്മീഷൻ അഞ്ച് പ്രാവശ്യമായി30 മാസം കാലാവധി നീട്ടി അന്വേഷിച്ചിട്ടും ഒന്നും സംഭവിച്ചില്ല. – പക്ഷേ പൊതു ഖജനാവിലെ ഒന്നേമുക്കാൽ കോടി രൂപ പൊകയായി.

2016 ജുലൈ 20നാണ് മാധ്യമ- അഭിഭാഷക സംഘടനമുണ്ടായത് – 2016 നവംബർ 24 ന് റിട്ട . ജഡ്ജി പി എ മുഹമ്മദിനെ സർക്കാർ കമ്മീഷനായി നിയമിച്ചു. – അന്നു മുതൽ ഒരേ അന്വേഷണം – 30 മാസമായി അന്വേഷിച്ചിട്ടും ഒന്നും കോംപ്ലിമെൻസാക്കാൻ കഴിഞ്ഞില്ല. പക്ഷേ, കമ്മീഷന് വേണ്ടി ഒരു കോടി എൺപത്തിയാറ് ലക്ഷത്തി എഴുപത്തിയാറായിരത്തി തൊള്ളായിരത്തി മുപ്പത്തി മൂന്ന് രൂപ (18,676933 രൂപ) ചെലവാക്കിയെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. 2019 നവംബർ വരെ നീതിമാനായ ഇദ്ദേഹം അന്വേഷിച്ചു കൊണ്ടേ ഇരിക്കും –

ഓരോരോ ആചാരങ്ങളേ , വിളിച്ചു പറയാതിരുന്നാ ഫലം കുറയുമായിരിക്കും – അതു കൊണ്ടാ ഇതങ്ങ് വിളിച്ചു പറഞ്ഞേക്കാമെന്ന് കരുതി.
ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പറഞ്ഞ് ചുമ്മാ കെടന്ന് അലറുന്ന ചെന്നിത്തലയും കൂട്ടരും ഇമ്മാതിരി ചെലവൊക്കെ ആരുടെ അക്കൗണ്ടിൽ പെടുത്തണമെന്ന് ഒരു പറഞ്ഞു തന്നാ കൊള്ളാം…

ജൂഡീഷ്യൽ കമ്മീഷനുകൾ അന്വേഷണം നടത്തി ഒരു വഴിക്കായ രാജ്യമാണ് നമ്മുടേത്.
വീണ്ടും വീണ്ടും ഇമ്മാതിരി കമ്മീഷനുകൾ അന്വേഷിച്ച് അന്വേഷിച്ച് നമ്മളെ ഒരു വഴിക്കാക്കട്ടെ.!