ചരിത്രം രചിക്കാന്‍ നിര്‍മല;രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ

രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ഇന്ദിരാഗന്ധിയ്ക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന വനിതാമന്ത്രി, മുഴുവൻ സമയ വനിതാ ധനമന്ത്രി അവതരിപ്പിക്കുന്ന ആദ്യ ബജറ്റ് എന്നി പ്രത്യേകതകളും ഇതിനുണ്ട്. 48 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു വനിത കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. ബിജെപിയുടെ പ്രകടന പത്രികയിലെ നികുതി ഇളവ് അടക്കമുള്ള ആനുകൂല്യങ്ങളാണ് ജനം പ്രതീക്ഷിക്കുന്നത്. അടിസ്ഥാന സൗകര്യവികസനത്തിനും സാമൂഹ്യ ക്ഷേമ പദ്ധതികൾക്കും കൂടുതൽ തുക നീക്കിവെച്ചേക്കും. അതേസമയം, പ്രളയപുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി വായ്പ പരിധി ഉയർത്തണമെന്നതടക്കം നിരവധി ആവശ്യങ്ങൾ കേരളം മുന്നോട്ടുവെച്ചിട്ടുണ്ട്. എയിംസ്, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, കണ്ണൂരിൽ രാജ്യാന്തര ആയൂർവേദ ഇൻസ്റ്റിറ്റ്യൂട്ട്, റബറിന്റെ താങ്ങുവില ഉയർത്തുക, തീരദേശ പാത, ചെന്നൈ- ബംഗളൂരു വ്യവസായ ഇടനാഴി കൊച്ചി വഴി കോയമ്പത്തൂരിലേക്ക് നീട്ടുക, തിരുവനന്തപുരം-കാസർകോഡ് രണ്ട് അധിക റെയിൽവെ ലൈൻ തുടങ്ങി നിരവധി പ്രതീക്ഷകൾ കേരളത്തിനുണ്ട്. Story by തത്സമയം ഡെസ്ക്