ബജറ്റില്‍ കേരളത്തിന് നീക്കിയിരിപ്പ് 20,228 കോടി രൂപ;വനിതകള്‍ക്കും യുവാക്കള്‍ക്കും നിരവധി പദ്ധതികള്‍

ബജറ്റില്‍ കേരളത്തിന് നീക്കിയിരിപ്പ് 20,228 കോടി രൂപ. വനിതകള്‍ക്കും യുവാക്കള്‍ക്കും നിരവധി പദ്ധതികള്‍. ബഹിരാകാശ നേട്ടങ്ങൾ വാണിജ്യപരമായി ഉപയോഗപ്പെടുത്താൻ കോർപ്പറേഷൻ രൂപീകരിക്കും. രാജ്യം മുഴുവൻ കറങ്ങിയടിക്കാൻ ഒറ്റ ട്രാവൽ കാർഡ്. വൈദ്യുതി വാഹനങ്ങൾ വ്യാപകമാക്കാൻ വിപുലമായ പദ്ധതി. ചെറുകിട വ്യാപാരികൾക്ക് പെൻഷൻ. 2022ഓടെ എല്ലാവർക്കും വീട്. വൈദ്യുതിയും പാചകവാതകവും കുടിവെള്ളവും എല്ലാവർക്കും ഉറപ്പാക്കും. വിദ്യാഭ്യാസം ലോക നിലവാരത്തിൽ എത്തിക്കം. റെയിൽവേ വികസനത്തിനായി 50 ലക്ഷം കോടി നിക്ഷേപം- ധനമന്ത്രി നിർമല സീതാരാമന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇങ്ങനെ…

2022 ഓടെ എല്ലാവർക്കും പാര്‍പ്പിടം 2021 മാർച്ച് 31 വരെ ഭവന വായ്പയിൽ മൂന്നര ലക്ഷത്തിന്റെ നികുതിയിളവ് 15 ലക്ഷം വരെയുള്ള ഭവനവായ്പയിൽ 7 ലക്ഷം വരെ നികുതിയിളവ് ഹൗസിങ് ഫിനാൻസ് കമ്പനികളുടെ നിയന്ത്രണം ആർ.ബി.ഐക്ക് ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ആധാർ മതി പാൻകാർഡും ആധാർകാർഡും പരസ്പര ഉപയോഗമുള്ളതാക്കും ജലസംരക്ഷണത്തിന് ജൽജീവൻ പദ്ധതി 2020 ഓടെ എല്ലാ വീടുകളും കുടിവെള്ളം ലഭ്യമാക്കും ഗ്രാമീണ മേഖലയിൽ 75000 സ്വയം തൊഴിൽ പദ്ധതി ഗ്രാമീണ റോഡുകളുടെ നിർമ്മാണവും നവീകരണവും വിപുലീകരിക്കും കാര്‍ഷിക മേഖലയിലേക്ക് തിരിച്ച് പോകും സീറോ ബജറ്റ് ഫാമിങ്ങിന് ഊന്നല്‍ യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കും മൂന്നുകോടി ചെറുകിട വ്യാപാരികൾക്ക് പെൻഷൻ നല്‍കാന്‍ പ്രധാനമന്ത്രി കരംയോഗി മാൻദണ്ഡ് പദ്ധതി 5 കോടി രൂപയിൽ കുറവ് വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാർക്ക് ഗുണം ലഭിക്കും കൗശൽ വികാസ് യോജന വഴി ഒരു കോടി യുവാക്കൾക്ക് പരിശീലനം തൊഴിൽ നിയമങ്ങള്‍ ഏകോപിപ്പിച്ച് നാല് കോഡുകളാക്കും മുദ്ര പദ്ധതിയിൽ യോഗ്യരായ വനിതകൾക്ക് ഒരു ലക്ഷം വായ്പ സ്റ്റാർട്ട്അപ്പുകൾക്കായി പ്രത്യേക ടെലിവിഷൻ ചാനൽ ത്രീഡി മാപ്പിങ്, വെർച്വൽ റിയാലിറ്റി, റോബോട്ടിക്സ് എന്നിവയിലൂടെ കൂടുതൽ തൊഴിലവസരം സ്റ്റാർട്ട്അപ്പുകളെ നികുതി വകുപ്പ് പരിശോധനയിൽ നിന്ന് ഒഴിവാക്കും ആഫ്രിക്കൻ രാജ്യങ്ങളിൽ പുതിയ മൂന്ന് എംബസികൾ ഇന്ത്യൻ പാസ്പോർട്ടുള്ള എൻ.ആർ.ഐകൾക്ക് ആധാർ കാർഡ് ഉടൻ നൽകും 17 ടൂറിസം കേന്ദ്രങ്ങളെ ലോക നിലവാരത്തിലേക്ക് ഉയർത്തും നാഷണൽ റിസർച്ച് ഫൗണ്ടേഷൻ വഴി എല്ലാ മന്ത്രാലയങ്ങളിലെയും ഗവേഷണ ഫണ്ടുകൾ ഏകീകരിക്കും സർവകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കും ദേശീയ കായിക വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കും നഗരങ്ങൾ വെളിയിട വിസർജ്ജന മുക്തമാക്കും

എല്ലാ പഞ്ചായത്തുകളിലും ഇന്റർനെറ്റ് ഉറപ്പാക്കും സ്വച്ഛ് ഭാരത മിഷൻ വിപുലീകരിക്കും മത്സ്യമേഖലയുടെ ആധുനീകരണത്തിന് പദ്ധതി ഗാന്ധിജിയെ കുറിച്ച് കൂടുതൽ മനസിലാക്കാൻ ഗാന്ധിപീഡിയ ഇൻഷുറൻസ്, മാദ്ധ്യമ, വ്യോമയാന മേഖലകളിൽ വിദേശനിക്ഷേപം കൂട്ടും റെയിൽ വികസനത്തിന് പി.പി.പി മോഡൽ ബഹിരാകാശ മേഖലയിൽ കമ്പനി വരും എയർ ഇന്ത്യ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റ് 105000 കോടി രൂപ നേടും വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി ജലഗ്രിഡും ഗ്യാസ് ഗ്രിഡും നടപ്പാക്കും ഇന്ത്യയൊട്ടാകെ സഞ്ചരിക്കാൻ ഒറ്റ ട്രാവൽകാർഡ് വൈദ്യുതവാഹനങ്ങൾ വ്യാപകമാക്കും ഇലക്​ട്രിക്​ വാഹനങ്ങൾ വാങ്ങുന്നവർക്ക് വായ്പയിൽ 1.5 ലക്ഷം പലിശയിളവ് ഇലക്ട്രോണിക് ഫണ്ട് ശേഖരത്തിനുള്ള പ്ലാറ്റ്‌ഫോം ഇൻഷൂറൻസ് ഇടനിലക്കാർക്ക് 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും ആഗോള നിക്ഷേപകരുടെ സംഗമം സംഘടിപ്പിക്കും ചരക്ക് ഗതാഗതത്തിന് ജലമാർഗം കൂടുതൽ ഉപയോഗിക്കും; ഗംഗാ നദിയിലൂടെയുള്ള ഗതാഗതം നാലിരട്ടിയാക്കും അടുത്ത വർഷം 210 കിലോ മീറ്റർ കൂടി മെട്രോ സർവീസുകൾ വ്യാപിപ്പിക്കും മിനിമം ഗവൺമെന്റ് മാക്‌സിമം ഗവേണൻസ് എന്നതാണ് സർക്കാരിന്റെ ലക്ഷ്യം ചെറുകിടഇടത്തരം മേഖലയിൽ കൂടുതൽ തൊഴിൽ അവസരം സൃഷ്ടിക്കും ഈ സാമ്പത്തിക വർഷം 3 ട്രില്യൺ ഡോളറിന്റെ സാമ്പത്തിക വളർച്ച നേടും മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജനക്ക് നിർദേശം എൻ.ആർ.ഐകാർക്ക് ഇന്ത്യൻ ഓഹരികളിൽ പരിധികളില്ലാതെ പ്രവേശനം അഞ്ച് വർഷത്തിനുള്ളിൽ 9.6 കോടി കക്കൂസുകൾ നിർമ്മിച്ചു; നഗരങ്ങൾ 95 ശതമാനവും വെളിയിട വിസർജ്യ മുക്തം ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ വിദ്യാർത്ഥികളെ ഇന്ത്യയിലേക്ക് ആകർഷിപ്പിക്കുന്നതിനുള്ള നടപടികൾ വികസനത്തിൽ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കാൻ നാരി ടു നാരായണി പദ്ധതി കായിക താരങ്ങളുടെ വികസനത്തിന് ദേശീയ കായിക വിദ്യാഭ്യാസ ബോർഡ് പൊതുമേഖലാ ബാങ്കുകൾ 70000 കോടി രൂപ വായ്പ നൽകും