കർണ്ണാടകയിൽ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി : ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലെത്തുമെന്നും കര്‍ണാടകയില്‍ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളം, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലും ഭാവിയില്‍ ബിജെപിക്ക് അധികാരം പിടിച്ചെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഖ്യ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി കര്‍ണാടകയില്‍ കോണ്‍ഗ്രസില്‍ നിന്നും ജനതാദളില്‍ നിന്നുമുള്ള 12 എംഎല്‍എമാരാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. ഇതിനുപിന്നാലെ തന്നെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കരുക്കള്‍ ബിജെപിയും നീക്കിത്തുടങ്ങി. സര്‍ക്കാര്‍ രൂപീകരിക്കുമെന്ന പ്രഖ്യാപനമനവുമായി
ബിജെപിയുടെ കര്‍ണാടക നേതൃത്വവും കഴിഞ്ഞദിവസം രംഗത്തു വന്നിരുന്നു. കര്‍ണ്ണാടക കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചിട്ട് കുറേ നാളുകളായെങ്കിലും ഇത് ആദ്യമായാണ് പ്രശ്നങ്ങള്‍ ഇത്ര വഷളാകുന്നത്.