ലീഡ്‌സ്: ലോകകപ്പ് ക്രിക്കറ്റിലെ അവസാന പ്രാഥമിക റൗണ്ട് മത്സരത്തില്‍ ഇന്ത്യയ്ക്ക് ഉജ്വല വിജയം. ഓപ്പണര്‍മാര്‍ തകര്‍ത്താടിയ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ ഏഴ് വിക്കറ്റിനാണ് തോല്‍പിച്ചത്.2019 ലോകകപ്പിലെ ഇന്ത്യയുടെ ഏഴാം ജയമാണ് ഇത്. നേരത്തെ രാഹുലും രോഹിത്തും ഇന്ത്യയ്ക്കായി സെഞ്ച്വറി കരസ്ഥമാക്കിയിരുന്നു.
സെഞ്ച്വറിയില്‍ റെക്കോര്‍ഡിട്ട് രോഹിത് ശര്‍മ്മ, കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡ് മറികടന്നു. ശ്രീലങ്കയ്ക്കെതിരെയായിരുന്നു രോഹിത് ശര്‍മ്മയുടെ സെഞ്ച്വറി. ഒരു ലോകകപ്പിലെ അഞ്ചാം സെഞ്ച്വറിയാണ് ഇത്. ആകെ ലോകകപ്പ് സെഞ്ച്വറികളില്‍ സച്ചിനൊപ്പമാണ് നിലവില്‍ രോഹിത് ശര്‍മ്മയുടെ നേട്ടം.
കെഎല്‍ രാഹുലും ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയിട്ടുണ്ട്. ലോകകപ്പില്‍ രാഹുലിന്റെ ആദ്യ സെഞ്ച്വറിയാണ് ഇത്.