വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ച് ലസിത് മലിംഗ

ബംഗ്ലാദേശിനെതിരെ ഈ മാസം അവസാനം നടക്കുന്ന പരമ്പരയ്ക്ക് ശേഷം താന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ച് ശ്രീലങ്കന്‍ താരം ലസിത് മലിംഗ.

മലിംഗയുടെ വിരമിക്കല്‍ ശ്രീലങ്കന്‍ ക്രിക്കറ്റിന് തീരാ നഷ്ടമായി മാറുമെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ ദിമുത് കരുണാരത്‌നേ അഭിപ്രായപ്പെട്ടു. ഏത് താരത്തിനുും തന്റെ കരിയര്‍ ഒരു ദിവസം അവസാനിപ്പിക്കേണ്ടി വരുമെന്ന് അറിയാം എന്നാല്‍ ഇത് പുതിയ താരങ്ങള്‍ക്ക് മുന്നോട്ട് വരുവാനുള്ള അവസരമാണെന്നും മലിംഗയ്ക്ക് പകരക്കാരനാകുവാന്‍ ആര്‍ക്കുമാവില്ലെന്നും എന്നാല്‍ പുതിയ പ്രതിഭകള്‍ വരേണ്ടതുണ്ടെന്നും കരുണാരത്‌നേ പറഞ്ഞു.

ഇനിയൊരു ലോകകപ്പില്‍ താരം കളിക്കില്ലെങ്കിലും ലോകകപ്പില്‍ 56 വിക്കറ്റുകളുമായി മൂന്നാം സ്ഥാനത്താണ് മലിംഗ നിലവില്‍ സ്ഥിതി ചെയ്യുന്നത്. വസീം അക്രമിനെ ഇന്നലെ ഇന്ത്യയ്‌ക്കെതിരെയുള്ള മത്സരത്തില്‍ നേടിയ ഒരു വിക്കറ്റിലൂടെ മറികടക്കുവാന്‍ താരത്തിന് സാധിച്ചിരുന്നു.