ഉയരെയുള്ള രാജ്യങ്ങൾ(കവിത)

നവീന .എസ്സ്

എന്റെ മടി,,,
ഞാനൊന്നുകൂടി പാകപ്പെടാനുണ്ട്,,,
വരിക്കച്ചക്ക മൂക്കാതെ പഴുത്ത പോലെയാത്രെ!
അല്ലാതെന്ത് പറയാൻ?
ഒന്ന് കുടപിടിക്കൂ,,,,
ഇല്ലേ നമ്മൾ നനയും
ഞാൻ പറയാം,,,,
ഒന്നെഴുതൂ,,,
ഇല്ലെങ്കിൽ വെള്ളക്കെട്ടുകൾ പൊട്ടും പാടവും പറമ്പും മുങ്ങും….
കൈ കഴയ്ക്കുന്നൂ,,,,
തല പെരുക്കുന്നു….
ചുറ്റും ഇരുട് മൂടുന്നു…
മഴക്കാറാകുമല്ലെ?
പക്ഷികൾക്കെല്ലാം എന്ത് തിടുക്കമാണ് കൂടണയാൻ?
വാ,,,
ഞാൻ വിളക്ക് പിടിച്ച് തരാം,,,
ഞാൻ പറയാം…
നീ എഴുതണം.
കൂലി ചോദിക്കണ്ട,,,
നിനക്ക് വേണമെങ്കിൽ എന്റെ മിഴികളിൽ നീന്താം….
ഊളിയിട്ട് കടലിനടിയിലെ മുത്തുച്ചിപ്പികൾ പെറുക്കാം,,,,
വെള്ളത്തിനടിയിൽക്കിടന്ന് ആകാശത്തെ നക്ഷത്രങ്ങളെ കാണാം,,,
ശേഷം
എന്റെ രാജ്യം വിടാം…