കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി

ബെംഗുളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് -ജെഡിഎസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം പാളി. വിമതരെ കൂടാതെ 8 എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ നിന്ന് വിട്ടുനിന്നു. ആറുപേര്‍ വിശദീകരണ കത്ത് നല്‍കി.

വിമതരെ അയോഗ്യരാക്കാന്‍ ശുപാര്‍ശ നല്‍കിയതായി സിദ്ധരാമയ്യ വ്യക്തമാക്കി. സ്പീക്കര്‍ക്കാണ് ശുപാര്‍ശ നല്‍കിയത്. അയോഗ്യരാക്കിയാല്‍ എംഎല്‍എമാര്‍ക്ക് മന്ത്രിപദവി ഉള്‍പ്പെടെ വഹിക്കാനാവില്ല.

അഞ്ജലി നിംബാള്‍ക്കര്‍, കെ. സുധാകര്‍, റോഷന്‍ ബെയ്ഗ് എന്നിവരും യോഗത്തില്‍ പങ്കെടുത്തില്ല. എം.ടി.ബി. നാഗരാജ് യോഗത്തിനെത്തിയില്ലെങ്കിലും ആരോഗ്യകാരണങ്ങള്‍ പറഞ്ഞു കത്തു നല്‍കി.