വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഫിഫ

വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഫിഫ. സഹതാരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്ന പ്രവണത കളിക്കാര്‍ക്കിടയില്‍ കൂടി വരുന്നതിനാലാണ് നടപടി. നിലവില്‍ വംശീയത കണ്ടെത്തിയാല്‍ പ്രാഥമിക വിലക്ക് 5 മത്സരങ്ങളിലാണ്. ഇനി അത് 10 മത്സരങ്ങളാക്കി നീട്ടും എന്നാണ് ഫിഫ അറിയിച്ചിരിക്കുന്നത്.

അധിക്ഷേപത്തിന് ഇരയാവുന്നവരില്‍ നിന്ന് പെട്ടെന്ന് തന്നെ മൊഴി എടുക്കാനും നടപടികള്‍ ദ്രുതഗതിയില്‍ തീര്‍ക്കാനുമായി പുതിയ ബോര്‍ഡുകള്‍ നിയമിക്കും. കാണികളില്‍ നിന്ന് വംശീയ അധിക്ഷേപമുണ്ടായാല്‍ ക്ലബ് അടക്കേണ്ട പിഴയും വര്‍ധിപ്പിച്ചിട്ടുണ്ട്. സ്റ്റേഡിയത്തില്‍ നിന്ന് ഉണ്ടാകുന്ന വംശീയത തടയാന്‍ മൂന്ന് നിര്‍ദേശങ്ങള്‍ റഫറിമാര്‍ക്ക് ഫിഫ നല്‍കും. ഇതില്‍ കളി ഉപേക്ഷിക്കാനുള്ള വിധി വരെ റഫറിമാര്‍ക്ക് ഇനി എടുക്കാം.