യുഎയില്‍ ബസ് അപകടത്തില്‍ ഏഷ്യക്കാരായ രണ്ട് തൊഴിലാളികള്‍ മരിച്ചു

റാസല്‍ഖൈമ: യുഎയില്‍ ബസ് അപകടത്തില്‍ ഏഷ്യക്കാരായ രണ്ട് തൊഴിലാളികള്‍ മരിച്ചു. 31 പേര്‍ക്ക് പരിക്കേറ്റു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

അപകട സ്ഥലത്തേയ്ക്ക് ടാഫിക് പട്രോള്‍, ആംബുലന്‍സ്, പാരമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തി ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റ രണ്ട് പ്രവാസി തൊഴിലാളികള്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.