ബിയര്‍ പാഴ്‌സല്‍ വേണ്ടെന്ന് സുപ്രീംകോടതി

ബാറുകളില്‍ നിന്നും ബിയര്‍ പാഴ്‌സലായി നല്‍കരുതെന്ന് സുപ്രീം കോടതി

 
ബാറുകളില്‍ നിന്നും പാഴ്സലായി ബിയര്‍ നല്‍കരുതെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. പാഴ്സലായി ബിയര്‍ വാങ്ങണമെന്നുളളവര്‍ക്ക് സര്‍ക്കാര്‍ ഔട്ട്ലെറ്റുകളില്‍ നിന്നും വാങ്ങാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതി വിധിക്കെതിരെ ബാറുടമകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ബാറുടമകള്‍ക്ക് വേണ്ടി ഹാജരായത്.