ആലഞ്ചേരിക്കെതിരെ ബിഷപ് ഹൗസില്‍ വിമത വൈദികരുടെ ഉപവാസം സമരം

കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമി വിവാദത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ബിഷപ് ഹൗസില്‍ വിമത വൈദികരുടെ ഉപവാസം സമരം. ആലഞ്ചേരിയെ ചുമതലയില്‍ നിന്ന് മാറ്റണെമെന്ന് ആവശ്യപ്പെട്ടാണ് സമരം. അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആര്‍ച്ച് ബിഷപ്പിനെ നിയമിക്കണമെന്നും വൈദികര്‍ ആവശ്യമുന്നയിച്ചു.

കര്‍ദ്ദിനാള്‍ ആലഞ്ചേരി 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് വിമത വൈദികര്‍ ആരോപിക്കുന്നു. സിനഡ് അധ്യക്ഷ സ്ഥാനത്ത് നിന്നും ആലഞ്ചേരിയെ നീക്കണമെന്നും സ്ഥിരം സിനഡ് അംഗങ്ങള്‍ നേരിട്ട് എത്തി ചര്‍ച്ച നടത്തണമെന്നും ഇല്ലെങ്കില്‍ പള്ളികളിലെ ചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും വൈദികര്‍ ആവശ്യപ്പെടുന്നു.