സ്രാവിനെ പിടിക്കാൻ വിനായകൻ; പ്രണയ മീനുകളുടെ കടൽ ടീസർ പുറത്തിറങ്ങി

വിനായകനെ കേന്ദ്രകഥാപാത്രമാക്കി സംവിധായകൻ കമൽ ഒരുക്കുന്ന പ്രണയ മീനുകളുടെ കടൽ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. നടുക്കടലില്‍ സ്രാവുമായി ഏറ്റുമുട്ടുന്ന വിനായകനാണ് ടീസറില്‍. ലക്ഷദ്വീപ് പശ്ചാത്തലമാകുന്ന സിനിമ കൂടിയാണ് പ്രണയ മീനുകളുടെ കടൽ. മുപ്പത്തിയൊന്ന് വർഷത്തിനു ശേഷം സംവിധായകൻ കമലും തിരക്കഥാകൃത്ത് ജോൺപോളും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പ്രണയമീനുകളുടെ കടലിനുണ്ട്. 1988ല്‍ ‘ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ്’ എന്ന സിനിമക്ക് വേണ്ടിയാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. ഡാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി വട്ടക്കുഴി നിർമ്മിക്കുന്ന ചിത്രത്തിൽ വിനായകന് പുറമെ ദിലീഷ് പോത്തൻ ഗബ്രി ജോസ്, ഋദ്ധി കുമാർ, ജിതിൻ പുത്തഞ്ചേരി, ആതിര, ശ്രേയ, തുടങ്ങിയ ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നു. ഷാൻ റഹ്മാന്റെതാണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം വിഷ്ണു പണിക്കർ. വസ്ത്രാലങ്കാരം ധന്യ