മഴയില്‍ കടലാക്രമണം രൂക്ഷം; ശംഖുമുഖം ബീച്ചില്‍ ഏഴ് ദിവസത്തേക്ക് വിലക്ക്

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമായി. ഇതേടുടര്‍ന്ന് ശംഖുമുഖം ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജൂലൈ 20 മുതല്‍ ഏഴ് ദിവസത്തേക്കാണ് സന്ദര്‍ശകര്‍ക്ക് ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശംഖുമുഖത്ത് ശക്തമായ കടലാക്രമണത്തെ തുടര്‍ന്ന് വലിയതോതില്‍ തീരശോഷണം സംഭവിച്ചിട്ടുണ്ട്.

ബീച്ചിലേക്കു പ്രവേശിക്കുന്ന ഭാഗങ്ങളിലെ അപകടാവസ്ഥയിലുള്ളതും ഭാഗീകമായി തകര്‍ന്നിട്ടുള്ളതുമായ കല്‍കെട്ടുകളുടെ ഭാഗങ്ങളില്‍ പ്രത്യേകം സുരക്ഷാ വേലി നിര്‍മിച്ച് സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് നിര്‍ദേശം നല്‍കി. സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ