ബോറിസ് ജോണ്‍സണ്‍ യു.കെ പ്രധാനമന്ത്രി, കാത്തിരിക്കുന്നത് വെല്ലുവിളികള്‍

ലണ്ടന്‍: തെരേസ മെയ്ക്കു പകരം ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സണ്‍. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായും അദ്ദേഹത്തെ തെരഞ്ഞെടുത്തു. നാളെ ചുമതലയേല്‍ക്കും. കരാറുകളില്ലാതെ ബ്രക്‌സിറ്റ് നടപ്പാക്കണമെന്ന് ശക്തമായി വാദിച്ച നേതാവാണ് ജോണ്‍സണ്‍. ലണ്ടന്‍ മുന്‍ മേയറും വിദേശകാര്യ സെക്രട്ടറിയുമായിരുന്നു. ഒരു മാസത്തോളം നീണ്ട നിരവധി തെരഞ്ഞെടുപ്പു പ്രകിയകള്‍ക്കു ശേഷമാണ് പുതിയ പ്രധാനന്ത്രിയെ തെരഞ്ഞെടുത്തത്. ബോറിസ് ജോണ്‍സണു പുറമേ, വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് ആയിരുന്നു ആദ്യ പരിഗണനയില്‍ ഉണ്ടായിരുന്നത്.