റോഡരികില്‍ പരിക്കേറ്റ നിലയില്‍ കടുവയുടെ ജഡം

ഗൂഡല്ലൂര്‍: കര്‍ണാടക -ബന്ദിപ്പൂര്‍- കമ്മനഹള്ളി റോഡ് സൈഡില്‍ 12 വയസ് തോന്നിക്കുന്ന ആണ്‍ കടുവയുടെ ജഡം കണ്ടെത്തി. ശനിയാഴ്ച രാവിലെ കണ്ടെത്തിയ ജഡത്തിന്റെ കഴുത്തില്‍ കമ്പി കുരുക്കിയതിന്റെ അടയാളവും മുറിവും ഉണ്ടായിരുന്നു.

വായില്‍ നിന്നും രക്തം വന്ന നിലയിലുമാണ് ജഡം കാണാനായത്. ഉടനെ ബന്ദിപൂര്‍ കടുവ കേന്ദ്രത്തിലെ ഉന്നത വനം വകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി പോസ്റ്റ്മോര്‍ട്ടം ചെയ്യുകയും പ്രാധാന അവയവങ്ങള്‍ പരിശോധനക്ക് അയക്കുകയും ചെയ്തു.

തോട്ടത്തില്‍ ചത്ത കടുവയെ റോഡ് സൈഡില്‍ ആരങ്കിലും കൊണ്ടിട്ടതാകുമെന്നാണ് വനം വകുപ്പ് കരുതുന്നത്. കടുവയുടെ ജഡം അതികൃതര്‍ മറവു ചെയ്തു.