പ്രശസ്ത സംവിധായകന് ഷാജി കൈലാസ് നിര്‍മ്മിച്ച് നവാഗതനായ കിരണ്‍ പ്രഭാകരന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് താക്കോല്‍. ചിത്രത്തിന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളികളുടെ പ്രിയ നായിക ഇനിയ സാറ ആയി എത്തുന്നു.
ഇന്ദ്രജിത്ത് സുകുമാരന്‍, മുരളി ഗോപി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയുടെ സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. എം ജയചന്ദ്രന് ആണ് സിനിമയുടെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്.
ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഇലക്ട്ര എന്ന സിനിമയുടെ തിരക്കഥ രചനയിലൂടെ ശ്രദ്ധ നേടിയ എഴുത്തുകാരന് കൂടിയാണ് കിരണ്‍ പ്രഭാകരന്. അരനാഴിക നേരം എന്ന സീരിയലിന്റെ തിരക്കഥക്ക് സംസ്ഥാന അവാര്‍ഡും അദ്ദേഹം നേടിയിരുന്നു.