അയ്യപ്പ ഭജന സംഘം ഓഫ് സൗത്ത് ഫ്‌ളോറിഡ രൂപംകൊണ്ടു

മയാമി : സൗത്ത് ഫ്‌ളോറിഡയിലെ അയ്യപ്പഭക്തന്മാരുടെ ചിരകാല അഭിലാഷം പൂവണിയിച്ചു കൊണ്ടു അയ്യപ്പ ഭജനസംഘം ഓഫ് സൗത്ത് ഫ്‌ളോറിഡ (A B S F) ഔദോഗികമായി നിലവില്‍ വന്നു . വരുന്ന വര്‍ഷം ശ്രീകുമാര്‍ ഹരിലാല്‍, മനോജ് കുട്ടി . ജയരാജ് ശിവശങ്കരന്‍ എന്നിവര്‍ അടങ്ങുന്ന ടീം സംഘടനയെ നയിക്കും.

 

വളര്‍ന്നു വരുന്ന തലമുറയ്ക്ക് പ്രതേകിച്ചു കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള പരിപാടികള്‍ക്കായിരിക്കും പ്രാധാന്യം. കുട്ടികള്‍ അവതരിപ്പിക്കുന്ന ഭജനകള്‍, പുരാണ കഥ അവതരണം വിവിധ കലാമത്സരങ്ങള്‍ എന്നിവ എല്ലാമാസവും അരങ്ങേറുമെന്നു ഭാരവാഹികള്‍ അറിയിച്ചു .

 

ജൂലൈ 27 ശനിയാഴ്ച വൈകിട്ട് 4 മണി മുതല്‍ രാമായണമാസം ആചരിക്കും . ഓഗസ്റ്റ് 17 ശനിയാഴ്ച വൈകിട്ട് 5 മണിക്കു ശ്രീകൃഷ്ണജയന്തിയും സ്വാതന്ത്ര്യദിന ആഘോഷങ്ങളും അരങ്ങേറും .

 

കൂടാതെ വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയും അത്തപൂക്കളവും ആര്‍പ്പുവിളികളുമായി സംഘത്തിന്റെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 7 ശനിയാഴ്ച നടക്കും . കൂടാതെ സംഘത്തിന്റെ ഈവര്‍ഷത്തെ ഏറ്റവും വലിയ പരിപാടി ആയ \\\”അയ്യപ്പ പടിപൂജ\\\’ ഡിസംബര്‍ അവസാന വാരം സംഘടിപ്പിക്കും, സൗത്ത് ഫ്‌ളോറിഡയിലെ എല്ലാ വിശ്വാസികളെയും പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.