പേളി മാണി ബോളിവുഡിലേക്ക്, നായകന്‍ അഭിഷേക് ബച്ചന്‍

മലയാളം ടിവി അവതരാകയും നടിയുമായ പേളി മാണി ബോളിവുഡിലേക്ക്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം. അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍, പങ്കജ് ത്രിപാഠി, രാജ്കുമാര്‍ റാവു, രോഹിത് ശരത് എന്നിവര്‍ക്കൊപ്പമാണ് പേളി അഭിനയിക്കുന്നത്. പ്രതിഭാധനരായ നടന്മാരുടെ കൂടെ അഭിനയിക്കുന്നത് മഹത്തരമായ അനുഭവമായിരിക്കുമെന്ന് മാണി പറഞ്ഞു. സിനിമയുടെ കൂടുതല്‍ വിശദാംശങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഗ്യാങ്സ്റ്റര്‍, ബര്‍ഫി, ലൈഫ് ഇന്‍ മെട്രോ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അനുരാഗ് ബസു. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. മുംബൈയിലെ ഷൂട്ടിങ് പൂര്‍ത്തിയായി. ഇനി ഗോവയിലാണ് അടുത്ത ചിത്രീകരണം. അടുത്ത വര്‍ഷമായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. 2020 ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും.