നാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍വന്‍ഷന്‍

ന്യൂയോര്‍ക്ക്: നാലു പതിറ്റാണ്ടിന്റെ ചരിത്രം പകര്‍ന്നു നല്‍കിയ പ്രൗഢിയും ആഡ്യത്വവും വര്‍ധിച്ചുവരുന്ന അംഗസംഖ്യ നല്‍കുന്ന ആത്മവിശ്വാസവും നിറഞ്ഞു നിന്ന അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സിന്റെ (എ.കെ.എം.ജി) റൂബി കണ്‍വന്‍ഷന്‍ ശ്രദ്ധേയമായി.

വ്യാഴാഴ്ച മന്‍ഹാട്ടനെ ചുറ്റിയുള്ള കപ്പല്‍ യാത്ര അപൂര്‍വ കാഴ്ചകളും മറക്കാനാവാത്ത ഓര്‍മ്മകളും നല്‍കിയപ്പോള്‍ ഇന്നലെ അതിരാവിലെ മുതല്‍ ഗൗരവപൂര്‍ണ്ണമായ ചര്‍ച്ചകളും, നിരവധി വിദഗ്ധര്‍ നയിച്ച കണ്ടിന്യൂയിംഗ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ക്ലാസുകളും വിനോദ പരിപാടികളും ഒരു പ്രൊഫഷന്റെ സമ്മേളനം എങ്ങനെ ആയിരിക്കണമെന്നതിന്റെ തെളിവായി. മന്‍ഹാട്ടനിലെ ഷെറട്ടന്‍ ടൈംസ് സ്ക്വയറിലെ വിശാലമായ ബാങ്ക്വറ്റ് ഹാള്‍ നിറഞ്ഞുനിന്ന ഓഡിയന്‍സ് സംഘാടകര്‍ക്ക് അഭിമാനകരവുമായി.

ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്ററും മലയാളിയുമായ കെവിന്‍ തോമസ് നിര്‍വഹിച്ചു. ഇത്രയും മികച്ച സമ്മേളനത്തീനു നേത്രുത്വം നല്‍കുന്നസംഘാടകരെയും പ്രത്യേകിച്ച് പ്രസിഡന്റ് തോമസ് മാത്യുവിനെയും അദ്ദേഹം അഭിവാദ്യം ചെയ്തു.എല്ലാവര്‍ക്കും ആരോഗ്യം എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ജനം ഡമോക്രാറ്റെന്നോ റിപ്പബ്ലിക്കനെന്നോ ചിന്തിക്കാറില്ല. മികച്ച ആരോഗ്യമാണ് അവര്‍ ആഗ്രഹിക്കുന്നത്.

അടുത്തയിടയ്ക്ക് സ്‌റ്റേറ്റില്‍ മീസില്‍സ് പകര്‍ച്ചവ്യാധിയായി പൊട്ടിപ്പുറപ്പെട്ടു. നിര്‍മാര്‍ജനം ചെയ്ത രോഗമാണിത്. എന്നാല്‍ നിയമത്തിലെ പഴുത് ഉപയോഗിച്ച് ചിലര്‍ പ്രതിരോധ കുത്തിവെയ്പ് ഒഴിവാക്കി. അതു മറ്റുള്ളവര്‍ക്ക് ദോഷമായി. ഇതേ തുടര്‍ന്ന് കുത്തിവയ്പില്‍ നിന്ന് ഒരു കാരണവശാലും ആരെയും ഒഴിവാക്കരുതെന്ന നിയമം താന്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് പാസാക്കി. ഇതിനെതിരേ ചില എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. എന്തായാലും ശാസ്ത്രം വിജയിച്ചു. പിന്തിരിപ്പന്‍ ശക്തികള്‍ തോറ്റു.

മുഖ്യ പ്രഭാഷണം നടത്തിയ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ശത്രുഘന്‍ സിന്‍ഹ അമേരിക്കയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ക്ക് മികച്ച അവസരങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാക്കുന്ന നയം കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. തിരിച്ച് ചെല്ലുന്നവര്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കും.കാലമെല്ലാം മാറിപ്പോയ്യി. സുവര്‍ണാവസരങ്ങള്‍ അവിടെയുമുണ്ട്. അതു പോലെകേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതി ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ പദ്ധതിയാണ്.

ഒരു സംഘടന 40 വര്‍ഷം നിലനിന്നു എന്നത് അതിന്റെ അടിത്തറ ശക്തമായതുകൊണ്ടാണ്. നാല്‍പ്പതാം വാര്‍ഷികം വലിയൊരു നാഴികക്കല്ലാണ്. താന്‍ മലയാളിയല്ലെങ്കിലും ചെറുപ്പത്തില്‍ തന്നെ പഠിപ്പിച്ച അധ്യാപകര്‍ മലയാളിയായിരുന്നു. അവര്‍ പകര്‍ന്നു തന്ന മൂല്യങ്ങള്‍ താന്‍ മറന്നിട്ടില്ല.

സെപ്റ്റംബര്‍ 22ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഹൂസ്റ്റണില്‍ നല്‍കുന്ന സ്വീകരണത്തില്‍ പങ്കാളിയാകാനും (ഹൗഡി മോഡി) അദ്ദേഹം അഭ്യര്‍ഥിച്ചു.

അധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്റ് തോമസ് മാത്യു തന്നോടൊപ്പം പ്രവര്‍ത്തിച്ച എല്ലാവരേയും സ്‌റ്റേജിലേക്ക് ക്ഷണിച്ച് ആദരിച്ചു. ഏറ്റവും ചെലവേറിയ നഗരത്തില്‍ കണ്‍വന്‍ഷന് വലിയ തുക ചെലവിട്ട് പങ്കെടുത്ത ഓരോരുത്തര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

ഭാവിയില്‍ കണ്‍വന്‍ഷന്‍ നടത്തിപ്പിനു േവണ്ടി ഒരു സ്ഥിരം കമ്മിറ്റി വേണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.കേരളത്തിലെ പ്രളയത്തിനുശേഷം നടത്തിയ സേവന പ്രവര്‍ത്തനങ്ങളും അദ്ദേഹം വിവരിച്ചു. അവശേഷിക്കുന്ന തുക ഉപയോഗിച്ച് റോട്ടറി ക്ലബിന്റെ പങ്കാളിത്തത്തോടെ വീട് പണി തുടങ്ങും. ഈ വര്‍ഷവസാനത്തോടെ അത് പൂര്‍ത്തീകരിക്കും.

സ്വാഗത പ്രസംഗം നടത്തിയ ഡോ. അലക്‌സ് മാത്യു 40 വര്‍ഷത്തെ സംഘടനയുടെ യാത്ര അനുസ്മരിച്ചു. തുടക്കത്തില്‍ വന്ന ഡോക്ടര്‍മാര്‍ തികച്ചും സാഹസികരായിരുന്നു. അന്ന് ഡൈവേഴ്‌സിറ്റി (നാനാത്വം) എന്ന ചിന്ത അജ്ഞാതമായിരുന്നു. വ്യത്യസ്ത വിഭാഗങ്ങളുള്ള സമൂഹം എന്ന ചിന്താഗതി അംഗീകരിക്കുന്ന കാലവുമായിരുന്നില്ല. എന്നിട്ടും അവര്‍ തങ്ങളുടെ മികവുകൊണ്ട്പിടിച്ചു നിന്നു. പ്രതിസന്ധികള്‍ നേരിട്ടു.

എങ്കിലും പുതിയ തലമുറയ്ക്ക് അസോസിയേഷനില്‍ അംഗങ്ങളാകാനോ തങ്ങളുടെ കേരളീയ പാരമ്പര്യം പുറത്തുപറയാനോ താത്പര്യമില്ല എന്ന ഖേദകരമായ അവസ്ഥയുമുണ്ട്. അതിനാല്‍ യുവതലമുറയെ പ്രോത്സാഹിപ്പിക്കാന്‍ എ.കെ.എം.ജി കഴിയുന്നത്ര ശ്രദ്ധിക്കുന്നുണ്ട്.

സംഘടനയ്ക്ക് തുടക്കമിട്ടവരില്‍ ഒരാളായ ഡോ. വെങ്കട് അയ്യര്‍ എ.കെ.എം.ജിയുടെ ചരിത്രം വിവരിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ യോഗം ചേരുന്നു എന്നു മനസിലായപ്പോള്‍ ഇന്ത്യാ എബ്രോഡില്‍ ഒരു ചെറു പരസ്യം നല്കി. അങ്ങനെ ഏതാനും ഡോക്ടര്‍മാര്‍ തന്റെ് വസതിയില്‍ ഒത്തു കൂടി. അവിടെ നിന്നാണ് എ.കെ.എം.ജി. തുടങ്ങുന്നത്.

ഉദ്ഘാടനത്തിനു ശേഷം എ.കെ.എം.ജി \\\’ഗോട്ട് ടാലന്റ്\\\’ പരിപാടിയില്‍ സംഘടനയിലെ അംഗങ്ങള്‍ തങ്ങളുടെ കലാമികവ് പ്രകടിപ്പിച്ചു.ബ്ലസന്‍ കുര്യന്‍, അല്ക്ക നായര്‍ എന്നിവരായിരുന്നു ഉദ്ഘാടന സമ്മേളനത്തിലെ എംസിമാര്‍.രാവിലെ ശ്രദ്ധേയമായ പ്ലീനറി സെഷനില്‍ നൂതനാശയങ്ങള്‍ക്ക് ഊന്നല്‍ നല്കി വിദഗ്ധര്‍ വ്യത്യസ്തമായവിഷയങ്ങള്‍ അവതരിപ്പിച്ചു. അമേരിക്കയില്‍ ഹെല്ത്ത് കെയര്‍ രംഗം അലങ്കോലപ്പെട്ടു കിടക്കുകയാണെന്നു ഐ.ബി.എം. വാട്ട്‌സണ്‍ ഹെല്ത്ത് ജനറല്‍ മാനേജര്‍ ഡോ. ഡാന്‍ സേറൂട്ടി പറഞ്ഞു. മൊത്ത വരുമാനത്തിന്റെ വലിയൊരു തുക ഹെല്ത്ത് കെയറിനു ചെലവാക്കുന്ന ഇപ്പോഴത്തെ സ്ഥിതി അംഗീകരിക്കാനാവില്ല.

ഡാറ്റാ സുപ്രധാനമാണ്, സുലഭവുമാണ്. പക്ഷെ അത് വേണ്ട സമയത്ത് ലഭ്യമാവുന്നില്ലെന്നതാണ് പ്രശ്‌നം. ആരോഗ്യത്തെക്കാള്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യവുമില്ലെന്നത് സുവിദിതമാണ്.ബാക്കി എന്തുണ്ടായിട്ടും കാര്യമില്ല.മാറ്റങ്ങള്‍ അത്ര എളുപ്പം സംഭവിക്കുന്നില്ല. ആരോഗ്യ രംഗത്ത് മാറ്റങ്ങള്‍ ഇപ്പോഴും ശൈശവ ദശയില്‍ എന്നു പറയാം. മറ്റു രംഗങ്ങളില്‍ വലിയ മാറ്റമുണ്ടായി.20 വര്‍ഷം മുമ്പ് സ്വപ്നം കാണാന്‍ കഴിയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ആമസോണും ട്വിറ്ററും ഫേസ്ബുക്കുമൊക്കെ സാധിതമാക്കിയത്.

ആരോഗ്യരംഗത്തുംമാറ്റങ്ങള്‍ ഉണ്ടാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വിര്‍ച്വല്‍ റിയാലിറ്റിയുമിക്കെ ആരോഗ്യ രംഗത്തെ മാറ്റി മറിക്കുന്ന കാലം വിദൂരമല്ല.ഇമേജുകള്‍ പരിശോധിക്കുമ്പോള്‍ നാം കാണാത്തത് കംപ്യൂട്ടര്‍ കണ്ടുവെന്നു വരും. ടെക്‌നോളജി ശക്തിപ്പെടുമ്പോള്‍ ഡേറ്റ പഠിക്കാന്‍ എടുക്കുന്ന സമയംകൂടി ഡോക്ടര്‍ക്ക് രോഗിയെ പരിശോധിക്കാന്‍ എടുക്കാം.എന്തായാലും മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നുണ്ടെന്നത് ശുഭോദര്‍ക്കമാണ്.കാല്‍ നൂറ്റാണ്ടായി ശസ്ത്രക്രിയാ രംഗത്ത് കാര്യമായ ഒരു പുരോഗമനവും ഉണ്ടായിട്ടില്ലെന്നു നോര്‍ത്ത് വെല്‍ ഹെല്ത്തിലെ സര്‍ജറി വൈസ് ചെയര്‍ ഡോ. ഏണസ്‌റ്റോ മോള്‍മെന്റി പറഞ്ഞു. ഇവിടെയും കൃത്രിമ ബുദ്ധിക്ക് വലിയ സാധ്യതയുണ്ട്.ചെറിയ കുതിപ്പുകളിലൂടെയാണു നാം മാറ്റങ്ങള് ഉണ്ടാക്കേണ്ടത്. ഒറ്റ ചാട്ടത്തിനല്ല.പരാജയങ്ങളുണ്ടായാലും വീണ്ടും ശ്രമിക്കേണ്ടതുമുണ്ട്.

ആരോഗ്യ രംഗത്ത് കണ്ടുപിടുത്തങ്ങളും പുതിയ ആശയങ്ങളും പ്രവര്‍ത്തിപഥത്തിലെത്തിക്കാനും അതു പോലെ മറ്റു രംഗങ്ങളില്‍ നിക്ഷേപത്തിനും വേദിയയോരുക്കുന്ന ഇന്നവേഷന്‍ ഇങ്കുബേറ്റര്‍ കമ്പനികളുടെ മാനേജിംഗ് പാര്‍ട്ട്ണര്‍ ആന്റണി സത്യദാസ്‌നിക്ഷേപ സാധ്യതകള്‍ വിവരിച്ചു. സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങാനും മറ്റും വെഞ്ച്വര്‍ കാപിറ്റല്‍ പോലെ കമ്പനി സഹായമെത്തിക്കും. വലിയ സാധ്യതയുള്ള മേഖലകളിലാണു കമ്പനി നിക്ഷേപം നടത്തുന്നത്.

 

ഡോ. ജോര്‍ജ് മാത്യു (ചീഫ് മെഡിക്കല്‍ ഓഫീസര്‍, ഡി.എക്‌സ്.സി. ടെക്‌നോളജീസ്), ഡോ. ജോര്‍ജ് ഏബ്രഹാം (പ്രൊഫസര്‍ ഓഫ് മെഡിസിന്‍, യുമാസ് മെഡിക്കല്‍ സ്കൂള്‍) എന്നിവരും സംസാരിച്ചു.ഇന്നവേഷന്‍ ഇങ്കുബേറ്ററിന്റെ എന്റര്‍പ്രണര്‍ ഇന്‍ റെസിഡന്‍സ് ശ്രീ നായര്‍ ആയിരുന്നു എം.സി.ടെക്‌നോളജിയെ അമിതമായി ആശ്രയിക്കുന്നതിനെ ഡോ. പിച്ചുമണി ചോദ്യം ചെയ്തു. എന്നാല്‍ ടെക്‌നോളജിയുടെ കുഴപ്പം കൊണ്ടല്ല അത് ഉപയോഗിക്കുന്നതിലെ പിഴവു കൊണ്ടാണു പലപ്പോഴുംതെറ്റുകള്‍ സംഭവിക്കുനതെന്നു പാനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.

കണ്ടിന്യൂയിംഗ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ക്ലാസില്‍ ശസ്ത്രകിയയിലൂടെ കുട്ടികളെ പുറത്തേടുക്കുന്നതിലെ ദോഷങ്ങള്‍ ഡോ. പിച്ചുമണി ചൂണ്ടിക്കാട്ടി. സാധാരണ പ്രസവത്തിലൂടെലഭിക്കുന്ന ജൈവാംശങ്ങള്‍ അത്തരം കുട്ടികള്‍ക്ക് ലഭിക്കില്ല.

ഒരേ തരം ഭക്ഷണം കഴിക്കുന്ന ഒരാള്‍ക്കു വണ്ണം വയ്ക്കുകയും മറ്റൊരാള്‍ മെലിഞ്ഞിരിക്കുകയും ചെയ്യുന്നത് കാണാറുണ്ട്. ശരീരത്തിലെ മൈക്രോബയോട്ട (ബാക്ടീരിയ) അതില്‍ പങ്കൂ വഹിക്കുന്നു.

Picture2

Picture3

Picture

Picture

Picture