ആഗോള ജിഡിപി റാങ്കിങ്; ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

ന്യൂഡല്‍ഹി: ആഗോള ജിഡിപി റാങ്കിങ് 2018ല്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യ. അമേരിക്കയാണ് ഒന്നാം സ്ഥാനത്തുളളത്. 20.5 ട്രില്യണ്‍ ഡോളറാണ് 2018ല്‍ അമേരിക്കയുടെ മൊത്ത ആഭ്യന്തര ഉത്പാദനം. 13.6 ട്രില്യണ്‍ ഡോളറുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. അഞ്ച് ട്രില്യണ്‍ ഡോളറിന്റെ നേട്ടവുമായി ജപ്പാന്‍ മൂന്നാം സ്ഥാനത്തുണ്ട്.

ആഗോള ജിഡിപി റാങ്കിങില്‍ യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് അഞ്ചും ആറും സ്ഥാനത്തുളളത്. ഇന്ത്യ ആറാമത്തെ വലിയ സമ്പദ്ഘടനയായിരുന്നുവെന്നും വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2018ല്‍ ഇന്ത്യയുടെ ജിഡിപി 2.7 ട്രില്യണ്‍ ഡോളറായിരുന്നു. ലോകത്ത് വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയുടെ പട്ടികയില്‍ ഇന്ത്യയുണ്ടെങ്കിലും മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച ഏഴ് ശതമാനമായി ചുരുങ്ങുമെന്നാണ് വിലയിരുത്തല്‍.