സൗദി വനിതകൾക്ക് രക്ഷകർത്താവിന്റെ അനുമതി ഇല്ലാതെ ഇനി യാത്ര ചെയ്യാം

റിയാദ്‌: സൗദി വനിതകൾക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നതിനും പാസ്‌പോർട്ട് സ്വന്തമാക്കുന്നതിനും രക്ഷകർത്താവിന്റെ അനുമതി വേണമെന്ന നിബന്ധന നീക്കി സൽമാൻ രാജാവ്. 21 വയസ്​ പൂർത്തിയായ സ്ത്രീകൾക്കാണ് ഈ അവകാശം

നേരത്തെ സ്ത്രീകള്‍ക്ക് യാത്ര ചെയ്യുന്നതിന് രക്ഷകര്‍ത്താവിന്റെ അനുമതി വേണമായിരുന്നു. വിവാഹിതയാണെങ്കില്‍ ഭര്‍ത്താവിന്റെയോ അല്ലാത്തവര്‍ക്ക് പിതാവിന്റേയോ അനുമതി പത്രം വേണമെന്നായിരുന്നു വ്യവസ്ഥ. ഇനി മുതല്‍ ഇത് ആവശ്യമില്ല.

വർഷങ്ങളായുള്ള സൗദി പൊതു പ്രവർത്തകരുടെ ആവശ്യം കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം. പുതിയ ഉത്തരവോടെ പുരുഷർക്ക് സമാനമായി സ്ത്രീകൾക്കുമുള്ള സ്വാതന്ത്ര്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ