സസ്പെന്‍ഷനു കാരണം അന്നത്തെ ചീഫ് സെക്രട്ടറി:ജേക്കബ് തോമസ്

തിരുവനന്തപുരം: മുൻ കേരള ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിനെതിരെ രൂക്ഷ വിമർശനവുമായി ജേക്കബ് തോമസ് ഐ.പി.എസ്. തന്റെ സസ്‌പെൻഷനു പിന്നിൽ അന്നത്തെ ചീഫ് സെക്രട്ടറിയാണെന്നും മുഖ്യമന്ത്രിയല്ലെന്നും തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് തന്നോട് വിദ്വേഷമുണ്ടായിട്ടില്ല, തന്നെ അദ്ദേഹം ദ്രോഹിച്ചിട്ടില്ല എന്നാൽ അന്നത്തെ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു.അഴിമതിക്കെതിരായ എല്ലാ നടപടികളും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് ചെയ്തത്. കൂട്ടിലടച്ച തത്ത എന്ന് തന്നെ പലരും അന്ന് വിളിച്ചു. ഇന്ന് കൂട്ടിൽ ഒരു തത്തയെങ്കിലുമുണ്ടോ? എന്നും ജേക്കബ് തോമസ് ചോദിച്ചു. അഴിമതിക്കെതിരെ പോരാടിയ തന്നെ ഒതുക്കണമെന്ന് പലരും ആഗ്രഹിച്ചു. സർക്കാരിനെ വിമർശിച്ചെന്ന പേരിൽ തന്നെ സസ്‌പെന്റ് ചെയ്തത് സാമാന്യനീതിയുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. വിരമിക്കാൻ തന്നെയാണ് ആഗ്രഹം. അപേക്ഷയിൽ കേന്ദ്രസർക്കാർ ഉടൻ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ. ജയ് ശ്രീറാം വിളി നിഷിദ്ധമായത് പോലെയാണ് ഇപ്പോൾ പ്രചാരണം നടക്കുന്നത്. ‘ജയ് ശ്രീറാം’ എന്ന് കേൾക്കുമ്പോൾ ന്യൂനപക്ഷങ്ങൾക്ക് ഭയമുണ്ടാകേണ്ട കാര്യമില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.\