29.6 C
Kochi
Monday, August 26, 2019
സുകുമാര കുറുപ്പായി ദുല്‍ഖര്‍

സുകുമാര കുറുപ്പായി ദുല്‍ഖര്‍

കേരളത്തിലെ സുപ്രസിദ്ധ പിടികിട്ടാപുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതക്കഥയെ ആസ്പദമാക്കിയുള്ള ദുല്‍ഖര്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രഖ്യാപനം നടന്ന് ഒരു വര്‍ഷമായിട്ടും ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തു വിട്ടിരുന്നില്ല. എന്നാല്‍ ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി അടുത്ത മാസം തന്നെ ഷൂട്ടിങ് ആരംഭിക്കുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ എത്തുന്നത്.

ബോളിവുഡില്‍ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലായിരുന്ന ദുല്‍ഖര്‍ സല്‍മാന്‍ ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മലയാളത്തില്‍ തിരിച്ചെത്തുന്നത്. ദുല്‍ഖറിനോട് അടുത്ത വൃത്തങ്ങളാണ് ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തു വിട്ടത്. സെക്കന്‍ഡ് ഷോയിലൂടെ ദുല്‍ഖറിനെ സിനിമയിലെത്തിച്ച ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖറാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

അഞ്ച് വര്‍ഷമെടുത്താണ് സുകുമാരക്കുറിപ്പിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമ അനൗണ്‍സ് ചെയ്ത സമയത്ത് ഒരു പോസ്റ്ററും പുറത്ത് വിട്ടിരുന്നു. സിനിമ വൈകിയതിനാല്‍ നിരവധി ഫാന്‍ മേഡ് പോസ്റ്ററുകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ