ദിലീപിനെ നായകനാക്കി സന്തോഷ് സേതുമാധവന്റെ പുതിയ ചിത്രം: ‘രഹസ്യം’

ദിലീപ് നായകനായകുന്ന ചിത്രം ‘രഹസ്യ’ത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും. സന്തോഷ് സേതുമാധവന്റെ കഥയ്ക്ക് പി.വി.ഷാജി കുമാറാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. നായികയോടൊപ്പം ഒരു കൊച്ചു കുട്ടിയും നിര്‍ണായക വേഷത്തില്‍ സിനിമയില്‍ എത്തുമെന്നാണ് സൂചന. എന്നാല്‍ കഥാപാത്രങ്ങളെ അവതരിപ്പുന്ന താരങ്ങളെ ഇതുവരെ നിശ്ചയിച്ചിട്ടില്ല. വ്യത്യസ്തമായ കഥാപാത്രമാണ് ദിലീപിനെ കാത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് .

ചട്ടക്കാരി സിനിമയുടെ റീമേക്കിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ്‌ സന്തോഷ് സേതുമാധവന്‍. അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ