ദേശീയ പുരസ്‌കാരം; കീര്‍ത്തി സുരേഷ് മികച്ച നടി, സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള ചിത്രം

ന്യൂഡല്‍ഹി: അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗുജറാത്തി ചിത്രം ഹെല്ലാരൊവാണ് മികച്ച സിനിമ. വിക്കി കൗശല്‍ (ഉറി: ദി സര്‍ജിക്കല്‍ സ്‌ക്ക്രൈ്), ആയുഷ്മാന്‍ ഖുറാന (അന്ധാദുന്‍) എന്നിവര്‍ പുരുഷ വിഭാഗത്തില്‍ മികച്ച അഭിനേതാക്കള്‍ക്കുള്ള പുരസ്‌കാരം പങ്കുവച്ചു. മികച്ച നടിയായി മഹാനടിയിലെ അഭിനയത്തിന് കീര്‍ത്തി സുരേഷ് അര്‍ഹയായി.

ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് സംവിധാനം ചെയ്ത ആദിത്യ ധര്‍ ആണ് മികച്ച സംവിധായകന്‍. എം.ജെ. രാധാകൃഷ്ണനാണ് (ഓള്) മികച്ച ഛായാഗ്രഹകന്‍.

ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം നേടി. സുഡാനി ഫ്രം നൈജിരിയയിലെ അഭിനയത്തിനു സാവിത്രിയ്ക്കും മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. സുഡാനി ഫ്രം നൈജീരിയയാണ് മികച്ച മലയാള ചിത്രം.

ഗുജറാത്തി ചിത്രം ‘എല്ലാരു’ മികച്ച ഫീച്ചര്‍ സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്‌കാരം നാഗ് എന്ന ചിത്രം സംവിധാനം ചെയ്ത സുധാകര്‍ റെഡ്ഢി യെഹന്തിക്കാണ്.മികച്ച ആക്ഷന്‍, സ്‌പെഷല്‍ എഫക്ട്‌സ് എന്നീ പുരസ്‌കാരങ്ങള്‍ കന്നഡ ചിത്രമായ കെജിഎഫ് നേടി.

ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ബോളിവുഡ് സംവിധായകനായ രാഹുല്‍ രവൈലായിരുന്നു ഇത്തവണത്തെ ജൂറി അധ്യക്ഷന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ