നിലമ്പൂരിൽ ഭീഷണിയായി ഉരുൾപ്പൊട്ടൽ സാദ്ധ്യത

മലപ്പുറം: ഉരുൾപ്പൊട്ടൽ നാംശം വിതച്ച നിലമ്പൂരിൽ രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായി നിന്നിരുന്ന മഴയുടെ ശക്തി കുറഞ്ഞുവരുന്നു. അതിശക്തമായ മഴയെ തുടർന്ന് വെള്ളം ഉയർന്നതിനാൽ നിലമ്പൂരിൽ രക്ഷാ പ്രവർത്തനം തടസ്സമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്. രണ്ടു-മൂന്നടി താഴ്ചയോളം വെള്ളം ഇറങ്ങി. എന്നാൽ ഇപ്പോഴും ഉരുൾപ്പൊട്ടൽ സാദ്ധ്യത നിലനിൽക്കുകയാണ്. മഴയുടെ ശക്തി കഴിഞ്ഞ ദിവസങ്ങളിലേതിനെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. നിലമ്പൂർ ടൗണിൽ ഉൾപ്പെടെ 2-3 അടി താഴ്ചയിൽ വെള്ളം ഇറങ്ങിയിട്ടുണ്ട്. ഉരുൾപൊട്ടൽ ഭീഷണി ഉള്ളതിനാൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയം എന്ന് പറയാൻ കഴിയില്ല എന്ന് എം.എൽ.എ പി.വി.അൻവർ പറഞ്ഞു. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സ്ഥലങ്ങളിലെ ജനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് എത്രയും വേഗം മാറേണ്ടതാണെന്ന് എം.എൽ.എ അൻവർ പറഞ്ഞു.